ലഖ്നൗ: യുപി ബിജെപിഎംഎൽഎ നിതിൻ അഗർവാൾ നടത്തിയ സത്ക്കാരത്തിൽ ഭക്ഷണത്തിനൊപ്പം പ്ലാസ്റ്റിക് കുപ്പികളിൽ മദ്യം വിളമ്പിയത് വിവാദമാകുന്നു. ഹർദോയിലെ ശ്രാവണ ദേവി ക്ഷേത്രത്തിൽ വെച്ച് നടന്ന പരിപാടിയിലാണ് മദ്യം വിളമ്പിയത്. പൂരിയോടും സബ്ജിയോടുമൊപ്പം ഒരോ കുപ്പി മദ്യമാണ് സത്കാരത്തിൽ വിളമ്പിയത്. നിതിൻ അഗർവാളിന്റെ പിതാവുംസമാജ്വാദി പാർട്ടിയിൽ നിന്ന് ബിജെപിയിലേക്ക് അടുത്തിടെ മാറുകയും ചെയ്ത നരേഷ് അഗർവാളും സത്കാരത്തിൽ സന്നിഹിതനായിരുന്നു. ചെറിയ കുട്ടികൾക്കും മദ്യക്കുപ്പിയടങ്ങിയ ഭക്ഷണപ്പൊതി വിതരണം ചെയ്തെന്നാണ് ആരോപണം.സംഭവംബിജെപി ഹർദോയ് എംപി അൻഷുൽ വർമ്മയുടെ ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് അദ്ദേഹം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വിഷയത്തിൽ പരാതി നൽകിയിട്ടുണ്ട്. മാത്രമല്ല കേന്ദ്രനേതൃത്വത്തെ സംഭവത്തെ കുറിച്ച് ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. "അടുത്തിടെ ബിജെപിയിൽ ചേർന്ന നരേഷ് അഗർവാൾഞങ്ങളുടെ ഒരു ആരാധനലായത്തിലാണ് സംഗമം നടത്തിയത്. ഈ സംഭവം നിർഭാഗ്യകരമെന്നേ ഞാൻ പറയൂ. കാരണം നമ്മൾ പെന്നും പെൻസിലും സമ്മാനമായി നൽകുന്ന കുഞ്ഞുകുട്ടികൾക്ക് വരെ മദ്യം നൽകിയിരിക്കുകയാണ്. ഞാൻ ഇത് കേന്ദ്ര നേതൃത്വത്തിനെ അറിയിക്കും. മാത്രമല്ല, ഇത്രയധികം അളവിൽ മദ്യം വിതരണം ചെയ്തത് അറിയാതെ പോയത് എക്സൈസ് വകുപ്പിന്റെ ശരദ്ധയിൽപ്പെടുത്തുകയും ചെയ്യും, വർമ്മ പറഞ്ഞു. എല്ലാ വരും ഭക്ഷണപ്പെട്ടി കൈപറ്റണമെന്ന് നരേഷ് അഗർവാൾ വിളിച്ചു പറയുന്ന വീഡിയോ പുറത്തായിട്ടുണ്ട്.വിഷയത്തിൽ നരേഷ് അഗർവാൾഇതുവരെയും പ്രതികരിച്ചിട്ടില്ല. content highlights:Liquor Bottles Served At UP BJP Lawmakers Temple Event
from mathrubhumi.latestnews.rssfeed http://bit.ly/2sbLqKk
via
IFTTT
No comments:
Post a Comment