പണിമുടക്കുദിനത്തിൽ ബാങ്ക് ആക്രമിച്ച കേസ്: രണ്ട് സർക്കാർ ഉദ്യോഗസ്ഥർ റിമാൻഡിൽ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 11, 2019

പണിമുടക്കുദിനത്തിൽ ബാങ്ക് ആക്രമിച്ച കേസ്: രണ്ട് സർക്കാർ ഉദ്യോഗസ്ഥർ റിമാൻഡിൽ

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാംദിനത്തിൽ എസ്.ബി.ഐ. ബാങ്ക് ആക്രമിച്ച കേസിൽ രണ്ട് സർക്കാർ ഉദ്യോഗസ്ഥർ റിമാൻഡിൽ. ജില്ലാ ട്രഷറി ഓഫീസിലെ ക്ലാർക്കും എൻ.ജി.ഒ. യൂണിയൻ ഏരിയാ സെക്രട്ടറിയുമായ അശോകൻ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അറ്റൻഡറും എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ഹരിലാൽ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിൽ കീഴടങ്ങിയ ഇരുവരെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-മൂന്ന് ഇരുവരെയും ഈ മാസം 24 വരെയാണ് റിമാൻഡ് ചെയ്തത്.ബുധനാഴ്ച സെക്രട്ടേറിയറ്റിനു സമീപത്തെ എസ്.ബി.ഐ. ട്രഷറി ബ്രാഞ്ചിലായിരുന്നു അക്രമം. പണിമുടക്ക് ദിനത്തിൽ ബ്രാഞ്ച് തുറന്നതിനെ ചോദ്യംചെയ്തെത്തിയവർ, മാനേജരുടെ മുറിയിൽ അതിക്രമിച്ച് കയറി കംപ്യൂട്ടർ, മേശയിലെ കണ്ണാടി, ടെലിഫോൺ, മാനേജരുടെ കാബിൻ തുടങ്ങിയവ അടിച്ചുതകർത്തുവെന്നാണ് കേസ്. ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. കേസിൽ, പൊതുമുതൽ നശീകരണം തടയൽ നിയമമനുസരിച്ചും മറ്റ് വകുപ്പുകൾ അനുസരിച്ചുമാണ് കന്റോൺമെന്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കണ്ടാലറിയാവുന്ന 15 പേർക്കെതിരേ കേസെടുത്തിട്ടുണ്ട്. സുരക്ഷാ ക്യാമറകളിൽനിന്ന് ഒൻപതുപേരുടെ ദൃശ്യങ്ങളാണ് ലഭിച്ചതെന്ന് പോലീസ് പറയുന്നു. ഇവരിൽ ഭൂരിഭാഗം പേരും സർക്കാർ ഉദ്യോഗസ്ഥരാണെന്ന് പോലീസ് അറിയിച്ചു. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗമായ ഒരാളും ജില്ലാ ഭാരവാഹിയും ഉൾപ്പെട്ടിരുന്നുവെന്നാണ് സൂചന. എന്നാൽ, ഇവരെ അറസ്റ്റുചെയ്തിട്ടില്ല. അക്രമത്തിലുൾപ്പെട്ടവരെ ഉടൻ അറസ്റ്റുചെയ്യുമെന്ന് കന്റോൺമെന്റ് പോലീസ് അറിയിച്ചു. അക്രമത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ അപലപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അശോകനും ഹരിലാലും പോലീസിന് കീഴടങ്ങിയത്.


from mathrubhumi.latestnews.rssfeed http://bit.ly/2CfkkGU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages