കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ വീണ്ടും റിസോര്‍ട്ടിലേക്ക് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, January 19, 2019

കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ വീണ്ടും റിസോര്‍ട്ടിലേക്ക്

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് എം.എൽ.എമാരെ ബെംഗളൂരുവിന് സമീപമുള്ള ഈഗിൾടൺ റിസോർട്ടിലേക്ക് മാറ്റി. നാല് എം.എൽ.എമാർ നിയമസഭാകക്ഷി യോഗത്തിന് എത്താതിരുന്നതിന് പിന്നാലെയാണ് നീക്കം. Bengaluru: Congress MLAs move to Eagleton resort after CLP meeting pic.twitter.com/Y2W9t0ZGEK — ANI (@ANI) 18 January 2019 കുതിരക്കച്ചവട ശ്രമങ്ങൾ സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് പിന്നാലെ ചേർന്ന സുപ്രധാന നിയമസഭാകക്ഷി യോഗത്തിൽ 80 കോൺഗ്രസ് എം.എൽ.എമാരിൽ 75 പേർ മാത്രമാണ് പങ്കെടുത്തത്. യോഗത്തിന് എത്താതിരുന്ന ഉമേഷ് യാദവ് അസൗകര്യം അറിയിച്ച് കത്തുനൽകി. ബിജെപിയുടെ ഓപ്പറേഷൻ താമര പരാജയപ്പെട്ടുവെന്ന് നിയമസഭാകക്ഷി യോഗത്തിനുശേഷം കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സിദ്ധരാമയ്യ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷൻ അമിത് ഷായുടെയും മുഖത്തേറ്റ അടിയാണിതെന്നും അദ്ദേഹം ആരോപിച്ചു. യോഗത്തിന് എത്താതിരുന്ന നാല് എംഎൽഎമാർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. അവരുടെ പെരുമാറ്റം ഗൗരവമായി കാണുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട രമേഷ് ജർക്കിഹോളി, ബി നാഗേന്ദ്ര, ഉമേഷ് യാദവ്, മഹേഷ് കുമതഹള്ളി എന്നിവരാണ് യോഗത്തിന് എത്താതിരുന്നതെന്ന് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ഇവരുടെ അസാന്നിധ്യം എച്ച്.ഡി കുമാരസ്വാമി നേതൃത്വം നൽകുന്ന കോൺഗ്രസ്- ജെ.ഡി(എസ്) സർക്കാരിന് ഭീഷണി ഉയർത്തില്ല. എന്നാൽ, കോൺഗ്രസിൽ എല്ലാവരും തൃപ്തരല്ലെന്ന സന്ദേശമാണ് അത് നൽകുന്നതെന്നാണ് വിലയിരുത്തൽ. അസുഖമായതിനാൽ യോഗത്തിന് എത്തില്ലെന്ന് വ്യക്തമാക്കി ഉമേഷ് യാദവാണ് കത്ത് നൽകിയിട്ടുള്ളത്. കോടതിയിൽ കേസുള്ളതിനാൽ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞേക്കില്ലെന്ന് നാഗേന്ദ്ര കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ, സിദ്ധരാമയ്യ, കെ.സി വേണുഗോപാൽ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് നിയമസഭാകക്ഷി യോഗം ചേർന്നത്. കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന് യാതൊരു ഭീഷണിയുമില്ലെന്ന് യോഗത്തിന് തൊട്ടുമുമ്പും നേതാക്കൾ അവകാശപ്പെട്ടിരുന്നു. സർക്കാരിനെ ദുർബലപ്പെടുത്താനുള്ള ബിജെപിയുടെ ശ്രമങ്ങൾ വിജയംകാണില്ലെന്നും നേതാക്കൾ പറഞ്ഞിരുന്നു. Content Highlights:Karnataka, Congress, Eagleton resort


from mathrubhumi.latestnews.rssfeed http://bit.ly/2RULmx0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages