സൈന്യത്തിൽ സ്വവർഗരതി അനുവദിക്കില്ലെന്ന് കരസേനാമേധാവി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 11, 2019

സൈന്യത്തിൽ സ്വവർഗരതി അനുവദിക്കില്ലെന്ന് കരസേനാമേധാവി

ന്യൂഡൽഹി: സൈന്യത്തിൽ സ്വവർഗരതി ഒരു കാരണവശാലും അനുവദിക്കില്ലെന്നും അത് കുറ്റകൃത്യമാണെന്നും കരസേനാ മേധാവി ബിപിൻ റാവത്ത്. വ്യാഴാഴ്ച വാർഷികവാർത്താസമ്മേളനത്തിലാണ് അദ്ദേഹം നയം വ്യക്തമാക്കിയത്. കരസേന യാഥാസ്ഥിതികസ്വഭാവമുള്ളതാണെന്നും അതിനു സ്വന്തം നിയമങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈന്യം രാജ്യത്തെ നിയമസംവിധാനത്തിനെതിരല്ല. സ്വവർഗരതി നേരിടാൻ സൈന്യത്തിന് അതിന്റേതായ നിയമമുണ്ട്. എങ്കിലും പൊതുസമൂഹത്തിൽ സ്വവർഗരതിക്കാർക്കെതിരായ വിവേചനം നിരീക്ഷിക്കും -അദ്ദേഹം പറഞ്ഞു. സ്ത്രീകൾ യുദ്ധരംഗത്തിനു പറ്റിയവരല്ലെന്ന വിവാദ പരാമർശം നടത്തിയ വ്യക്തിയാണ് റാവത്ത്. സൈന്യത്തിൽ സാമൂഹികമാധ്യമങ്ങളുടെ ഉപയോഗം നിരോധിച്ചിട്ടില്ല. പട്ടാളക്കാർ അവ ക്രിയാത്മകമായും സൂക്ഷിച്ചും ഉപയോഗിക്കണം. എതിരാളികൾ നമ്മെ കുടുക്കാൻ സാമൂഹികമാധ്യമത്തെ ഉപയോഗിക്കുമെന്ന് പട്ടാളത്തെ പഠിപ്പിച്ചിട്ടുണ്ട്. ഒട്ടേറെപ്പേർ പെൺകെണിയിൽ കുടുങ്ങിയിട്ടുള്ളകാര്യം പരാമർശിച്ച് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അഫ്ഗാനിസ്താനിലെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെങ്കിൽ താലിബാനുമായി ചർച്ചനടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ മോസ്കോയിൽ അഫ്ഗാനിസ്താനുമായി നടന്ന ചർച്ചയിൽ ഇന്ത്യ അനൗദ്യോഗികമായി പങ്കെടുത്തിരുന്നു. അന്ന് താലിബാനും ചർച്ചയുടെ ഭാഗമായിരുന്നു. എങ്കിലും, നിലവിൽ ഔദ്യോഗിക ചർച്ച വേണ്ടെന്നാണ് ഇന്ത്യയുടെ നയം. ചൈന, പാകിസ്താൻ അതിർത്തിയിൽ ആശങ്കയ്ക്ക് ഇപ്പോൾ അടിസ്ഥാനമില്ലെങ്കിലും ജമ്മുകശ്മീരിൽ സ്ഥിതിഗതികൾ മെച്ചപ്പെടേണ്ടതുണ്ട്. കശ്മീരിൽ സമാധാനം കൊണ്ടുവരലാണ് സേനയുടെ ലക്ഷ്യം -അദ്ദേഹം പറഞ്ഞു. content highlights:same sex relationship does not allow in army


from mathrubhumi.latestnews.rssfeed http://bit.ly/2FkZEkH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages