കൊച്ചി: രാജ്യാന്തര ഭീകര സംഘടനകളിൽ അംഗങ്ങളാകാൻ കൂടുതൽ മലയാളി യുവാക്കൾ ഇന്ത്യ വിട്ടതായി സൂചന. പലപ്പോഴായി നാടുവിട്ട ഏഴു യുവാക്കളെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ. ഐ.എസിൽ ചേരാൻ മലയാളി യുവാക്കൾ രാജ്യം വിട്ട കേസിന്റെ അന്വേഷണത്തിനിടയിലാണ് മറ്റു ഭീകര സംഘടനകളിലേക്കും മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്തതായി എൻ.ഐ.എ. കണ്ടെത്തിയത്. സംഭവത്തിൽ പുതിയ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് എൻ.ഐ.എ. അന്വേഷണം തുടങ്ങി. സിറിയയിലേക്കാണ് കൂടുതൽ പേർ കടന്നതായി എൻ.ഐ.എ. സംശയിക്കുന്നത്. 2013 മുതലാണ് രാജ്യാന്തര ബന്ധമുള്ള ഭീകര സംഘടനകളിലേക്ക് യുവാക്കൾ ആകർഷിക്കപ്പെട്ടതെന്നും എൻ.ഐ.എ. പറയുന്നു. കേരളത്തിനു പുറമേ കർണാടകയിൽ നിന്ന് യുവാക്കൾ സിറിയയിൽ എത്തിയതായി സൂചനകളുണ്ട്. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിന്റെ വിവിധ വകുപ്പുകളും ഗൂഢാലോചനക്കുറ്റവും ചുമത്തി പ്രതികളെ കോടതിയിലെത്തിക്കാനാണ് എൻ.ഐ.എ. ശ്രമിക്കുന്നത്. പ്രതികളെന്ന് സംശയിക്കുന്നവരിൽ പലരും സമൂഹമാധ്യമങ്ങൾ വഴി ഇപ്പോഴും വിധ്വംസക ആശയങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്നും എൻ.ഐ.എ. പറയുന്നു. ഇന്റർപോളിന്റെ സഹായത്തോടെ പ്രതികളെ അറസ്റ്റ് ചെയ്യാനും എൻ.ഐ.എ. ശ്രമങ്ങൾ നടത്തുന്നുണ്ട്. content highlights:kerala youth , terrorist groups,nia
from mathrubhumi.latestnews.rssfeed http://bit.ly/2CgFa8y
via
IFTTT
No comments:
Post a Comment