കൊൽക്കത്ത: ദക്ഷിണേഷ്യൻ സാഹിത്യത്തിനുള്ള ഡി.എസ്.സി പുരസ്കാരം കന്നഡ എഴുത്തുകാരൻ ജയന്ത് കൈയ്കിനിക്ക്. നോ പ്രസന്റ് പ്ലീസ് എന്ന പുസ്തകത്തിലാണ് പുരസ്കാരം. 17.7 ലക്ഷം ഇന്ത്യൻ രൂപയാണ് പുരസ്കാരത്തുക ഇതാദ്യമായാണ് ഒരു വിവർത്തന പുസ്തകത്തിന് ഡി.എസ്.സി പുരസ്കാരം ലഭിക്കുന്നത്. തേജസ്വിനി നിരജ്ഞനയാണ് പുസ്തകം ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്ത്ത്. പുരസ്കാരത്തുക ഇരുവരും പങ്കുവെയ്ക്കും. കൊൽക്കത്തയിൽ നടന്നുവരുന്ന ടാറ്റ സ്റ്റീൽ കൊൽക്കത്ത സാഹിത്യോത്സവത്തിലാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്. വിഖ്യാത എഴുത്തുകാരൻ റസ്കിൻ ബോണ്ടിൽ നിന്നും ജയന്ത് കൈയ്ക്കിനിയും വിവർത്തക തേജസ്വിനി നിരജ്ഞനയും പുരസ്കാരം ഏറ്റുവാങ്ങി. ജയന്ത് കൈക്കിനിയ്ക്ക് പുറമേ കാമില ഷംസി ( ഹോം ഫയർ), മനു ജോസഫ് ( മിസ് ലൈല ആംഡ് ആന്റ് ഡെയ്ഞ്ചറസ്), മൊഹ്സിൻ ഹമീദ് (എകിറ്റ് വെസ്റ്റ് ), നീൽ മുഖർജി (എ സ്റ്റേറ്റ് ഓഫ് ഫ്രീഡം) , സുജിത് സറാഫ് ( ഹരിലാൽ ആൻഡ് സൺസ്) എന്നിവരായിരുന്നു പുരസ്കാരത്തിന്റെ പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. Content Highlights:Jayant Kaikini, No Presents Please, DSC prize for south Asian literature
from mathrubhumi.latestnews.rssfeed http://bit.ly/2HBsMWL
via
IFTTT
No comments:
Post a Comment