കോൺഗ്രസ് നേതൃസംഗമം ഇന്ന് ; രാഹുൽ ഗാന്ധിയെത്തും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 29, 2019

കോൺഗ്രസ് നേതൃസംഗമം ഇന്ന് ; രാഹുൽ ഗാന്ധിയെത്തും

കൊച്ചി: കോൺഗ്രസ് നേതൃസംഗമം ചൊവ്വാഴ്ച എറണാകുളം മറൈൻ ഡ്രൈവിൽ നടക്കും. സംസ്ഥാനത്തെ കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരും പങ്കെടുക്കുന്ന സംഗമത്തിന്റെ ഉദ്ഘാടനം മൂന്നിന് രാഹുൽഗാന്ധി നിർവഹിക്കും. പ്രതിനിധികൾ ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് മുമ്പുതന്നെ സമ്മേളന സ്ഥലത്ത് എത്തിച്ചേരണമെന്ന് സ്വാഗതസംഘം ചെയർമാൻ പ്രൊഫ. കെ.വി. തോമസ് എം.പി., ജനറൽ കൺവീനർ ടി.ജെ. വിനോദ് എന്നിവർ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുന്ന രാഹുൽ ഗാന്ധിക്ക് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരണം നൽകും. തുടർന്ന്, അന്തരിച്ച കോൺഗ്രസ് നേതാവും മുൻ എം.പി.യുമായ എം.ഐ. ഷാനവാസിന്റെ കൊച്ചിയിലുള്ള വസതിയിലെത്തി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കാണും. മൂന്നിന് മറൈൻ ഡ്രൈവിൽ സമ്മേളന പ്രതിനിധികളെ അഭിസംബോധന ചെയ്യും. 4.50-ന് എറണാകുളം ഗസ്റ്റ്ഹൗസിൽ യു.ഡി.എഫ്. നേതാക്കളുമായി ചർച്ച. 6.30-ന് രാഹുൽഗാന്ധി ഡൽഹിക്ക് മടങ്ങും. Content Highlights:congress conference in kochi, rahul gandhi will participate


from mathrubhumi.latestnews.rssfeed http://bit.ly/2B9uXv7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages