കടകളിലെ സ്വൈപ്പിങ് മെഷീൻ വിപണിയും ജിയോ പിടിക്കുന്നു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 11, 2019

കടകളിലെ സ്വൈപ്പിങ് മെഷീൻ വിപണിയും ജിയോ പിടിക്കുന്നു

കൊച്ചി:മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ടെലികോമിനു പിന്നാലെ ഫിനാൻഷ്യൽ ടെക്നോളജി (ഫിൻടെക്) വിപണിയും പിടിക്കുന്നു. ജിയോ പേയ്മെന്റ്സ് ബാങ്ക് തുടങ്ങി ഒരു വർഷം പിന്നിടുന്നതിനു മുമ്പ് പോയിൻറ് ഓഫ് സെയിൽ (പി.ഒ.എസ്.) വിപണിയിലേക്കും ചുവടുവയ്ക്കുകയാണ്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാൻ സഹായിക്കുന്ന സ്വൈപ്പിങ് മെഷീനാണ് പി.ഒ.എസ്. കടകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും ഇതു വ്യാപകമായി വരികയാണ്. 3,000 രൂപ നിക്ഷേപിച്ച് വ്യാപാരികൾക്ക് ഈ മെഷീൻ സ്വന്തമാക്കാം. 2,000 രൂപ വരെയുള്ള ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് നിരക്ക് (മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്) ഈടാക്കില്ല. മറ്റു ബാങ്കുകൾ നിരക്ക് ഈടാക്കുന്നുണ്ട്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കു പുറമെ, ജിയോ മണി, ഭീം ആപ്പ് എന്നിവയിലൂടെയും പണം കൈമാറാമെന്നതാണ് ജിയോ പി.ഒ.എസിന്റെ സവിശേഷിത. മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, പുണെ, കൊൽക്കത്ത എന്നീ മെട്രോ നഗരങ്ങളിലാണ് മെഷീൻ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കുന്നത്. തുടർന്ന് മറ്റിടങ്ങളിലുമെത്തും.


from mathrubhumi.latestnews.rssfeed http://bit.ly/2HguIng
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages