വില്ലുപുരം: തമിഴ് സൂപ്പർ താരം അജിത്തിന്റെ കട്ടൗട്ടിൽ പാലഭിഷേകം നടത്തുന്നതിനിടെ അപകടം. അഞ്ച് പേർക്ക് സാരമായ പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ. അജിത്തിന്റെ പുതിയ ചിത്രം വിശ്വാസത്തിന്റെ റിലീസിനോട് അനുബന്ധിച്ചായിരുന്നു ആരാധകരുടെ പാലഭിഷേകം. പാലഭിഷേകം നടത്തുന്നതിനായി കട്ടൗട്ടിന് മുകളിലേക്ക് വലിഞ്ഞ് കയറുന്നതിനിടെ മുളങ്കമ്പുകൾ തകർന്ന് കട്ടൗട്ടോടെ അഞ്ച് പേരും നിലത്ത് വീണു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ചിത്രം കാണാൻ ടിക്കറ്റ് എടുക്കാൻ പണം നൽകാത്തതിനെത്തുടർന്ന് കാട്പാടിയിൽ യുവാവ് അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങൾക്ക് ശേഷം ശിവ- അജിത്ത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് വിശ്വാസം. നയൻതാരയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. Extremely unfortunate. Hope everyone escapes with minor injuries and recovers soon. Some sort of self restraint is needed for fans. Dangerous!#Viswasam pic.twitter.com/emiX8MUzkZ — Surendhar MK (@SurendharMK) January 10, 2019 Content highlights :Thala Ajith Movie Viswasam Fans Injured When CutOut Crashes and Falls Siva Ajith nayanthara
from mathrubhumi.latestnews.rssfeed http://bit.ly/2FmbVp7
via
IFTTT
No comments:
Post a Comment