തിരുവനന്തപുരം: സർക്കാർ പൊതുമേഖലാ സ്ഥാപനത്തിൽ മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു കെ.ടി. അദീബിനെ നിയമിച്ചത് വിദഗ്ധസമിതിയുടെ ശുപാർശ വേണമെന്ന ചട്ടം പാലിക്കാതെയാണെന്ന് സർക്കാർ. കഴിഞ്ഞ നിയമസഭാ സമ്മേളനകാലത്ത് പാറക്കൽ അബ്ദുള്ളയുടെ ചോദ്യത്തിന് വൈകി നൽകിയ മറുപടിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. പൊതുമേഖലാ സ്ഥാപനത്തിലെ ഉന്നതതല നിയമനത്തിന് ദേശീയ അംഗീകാരമുള്ള വിദഗ്ധ സമിതിയുടെ ശുപാർശ ആവശ്യമാണോ? എങ്കിൽ കെ.ടി. അദീബിന്റെ നിയമനകാര്യത്തിൽ ഈ ചട്ടം പാലിച്ചിട്ടുണ്ടോ? എന്നതായിരുന്നു ചോദ്യം. ശുപാർശ ആവശ്യമാണെന്നും എന്നാൽ അദീബിന്റെ കാര്യത്തിൽ ചട്ടം പാലിച്ചിട്ടില്ലെന്നും മറുപടിയിൽ പറയുന്നു. അദീബിന്റെ നിയമനം വിവാദമായതിനെ തുടർന്ന് അദ്ദേഹം സ്ഥാനമൊഴിഞ്ഞിരുന്നു. ബാങ്ക് ഉദ്യോഗസ്ഥനായ അദീബിനെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്ത് നിയമിച്ചത്. Contenty Highlights:Nepotism K T Adeeb Appointment is Illegal say Govt
from mathrubhumi.latestnews.rssfeed http://bit.ly/2TagqpS
via
IFTTT
No comments:
Post a Comment