ബി.ജെ.പി. സ്ഥാനാർഥി: മോഹൻലാൽ സമ്മതിച്ചില്ല; ഒന്നും അറിയില്ലെന്ന് സുരേഷ് ഗോപി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 25, 2019

ബി.ജെ.പി. സ്ഥാനാർഥി: മോഹൻലാൽ സമ്മതിച്ചില്ല; ഒന്നും അറിയില്ലെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥിയാകാൻ നടൻ മോഹൻലാൽ ഇതുവരെ സമ്മതംമൂളിയിട്ടില്ല. തന്നെ മത്സരിപ്പിക്കുമെന്ന കഥകളെപ്പറ്റി ഒന്നും അറിയില്ലെന്ന് രാജ്യസഭാംഗമായ സുരേഷ് ഗോപി പറഞ്ഞു. തിരഞ്ഞെടുപ്പിന് ബി.ജെ.പി. ചില മണ്ഡലങ്ങളെ താരപ്രഭയിൽ മുക്കുമെന്ന പ്രചാരണത്തിനിടെയാണ് താരങ്ങളുടെ മനസ്സ് തുറക്കൽ. മോഹൻലാൽ ബി.ജെ.പി.യിലേക്കെന്ന, തുടക്കത്തിലേ പ്രചരിച്ച അഭ്യൂഹം അദ്ദേഹത്തിന്റെ പേര് സ്ഥാനാർഥിപ്പട്ടികയിലേക്ക് എത്തിക്കുകയായിരുന്നു. മാസങ്ങൾക്കുമുമ്പ് അച്ഛന്റെയും അമ്മയുടെയും പേരിലുള്ള ട്രസ്റ്റിന്റെ ആവശ്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതുമുതലാണ് ലാൽ ബി.ജെ.പി.യുമായി അടുക്കുന്നെന്ന പ്രചാരണമുയർന്നത്. തിരുവനന്തപുരത്ത് മോഹൻലാൽ മത്സരിച്ചാൽ വിജയിക്കുമെന്നാണ് ബി.ജെ.പി.യുടെ വിലയിരുത്തലെങ്കിലും കുഞ്ഞാലി മരയ്ക്കാർ ഉൾപ്പെടെയുള്ള സിനിമകളുടെ തിരക്കിലാണ് അദ്ദേഹം. മത്സരത്തിനുള്ള വിസമ്മതം നേരിട്ടല്ലാതെ പാർട്ടിയെ അദ്ദേഹം അറിയിച്ചതായാണ് വിവരം. രാഷ്ട്രീയ താത്പര്യങ്ങൾ ഇല്ലെന്നു നേരത്തേതന്നെ ലാൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അവസാനശ്രമമെന്ന നിലയിൽ പ്രധാനമന്ത്രി മുഖേന സമ്മർദം ചെലുത്തി മത്സരത്തിനിറക്കാനും നീക്കമുണ്ട്. സ്ഥാനാർഥിയാകില്ലെങ്കിൽ രാജ്യസഭാംഗമാക്കണമെന്ന് പാർട്ടിയിലുയർന്ന ആവശ്യത്തോടും അദ്ദേഹം പ്രതികരിച്ചിട്ടില്ല. Contentn Highlights:Loksabha Election Mohan Lal and Suresh Gopi for BJP Candidate list മോഹൻലാലിനെപ്പോലെ തിരുവനന്തപുരത്ത് സുരേഷ്ഗോപിയുടെ പേരും ചർച്ചയാകുന്നുണ്ട്. പലർക്കൊപ്പം തന്റെ പേരും പ്രചരിക്കുന്നു എന്നല്ലാതെ തനിക്കൊന്നും അറിയില്ലെന്നു സുരേഷ് ഗോപി പറഞ്ഞു. കൊല്ലത്തും അദ്ദേഹത്തിന്റെ പേര് ഊഹപ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. മൂന്നേകാൽ വർഷംകൂടി എം.പി. രാജ്യസഭാംഗമായി മൂന്നേകാൽ വർഷംകൂടി തുടരാനാവും. ആര്, എവിടെ മത്സരിക്കണമെന്നു തീരുമാനിക്കുന്നത് പാർട്ടിയാണ്. പാർട്ടി പ്രഖ്യാപിക്കുമ്പോഴേ എന്തു തീരുമാനവും ഞാൻ അറിയാവൂ. അതാണ് ശരിയും. -സുരേഷ്ഗോപി എം.പി.


from mathrubhumi.latestnews.rssfeed http://bit.ly/2B3EYKp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages