കോഴിക്കോട്: വർഷങ്ങൾ നീണ്ട സൗഹൃദം ജോർജ് ഫെർണാണ്ടസുമായുണ്ടായിരുന്നുവെന്ന് എം പി വീരേന്ദ്രകുമാർ എംപി. 1962 ൽ തുടങ്ങിയതായിരുന്നു ആ ബന്ധമെന്നും അദ്ദേഹം പറഞ്ഞു. ദീർഘകാലം ജോർജ് ഫെർണാണ്ടസുമായി യോജിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നും ഇന്ത്യൻ രാഷ്ട്രീയത്തിലെ ചാലകശക്തിയായിരുന്നുവെന്നും ഉജ്വലവാഗ്മിയായിരുന്നു ജോർജ് ഫെർണാണ്ടസെന്നും വീരേന്ദ്രകുമാർ ഓർമിച്ചു. റെയിൽവെ സമരത്തിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാനായി എന്നും ഏതവസരത്തിലുംതലയുയർത്തി നിന്ന ഉജ്ജ്വല വ്യക്തിത്വമാണ് ജോർജ് ഫെർണാണ്ടസിന്റേതെന്നും വീരേന്ദ്രകുമാർ ഓർമിച്ചു. കോൺഗ്രസിൽ നിന്ന് വേർപിരിഞ്ഞ് പോയി ജനസംഘുമായി ചേർന്ന് ജോർജ് ഫെർണാണ്ടസ് പ്രവർത്തിക്കുന്ന കാലത്തും അദ്ദേഹവുമായി സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറവി രോഗം ബാധിക്കുന്നതിന് മുമ്പ് അദ്ദേഹത്തെ കാണാനെത്തിയപ്പോൾ രാജ്യത്തെ സോഷ്യലിസ്റ്റ് പാർട്ടികളെ ഒന്നിപ്പിക്കണമെന്ന് ജോർജ് ഫെർണാണ്ടസ് പറഞ്ഞതായി വീരേന്ദ്രകുമാർ പറഞ്ഞു. അവസാന സന്ദർശനസമയത്ത് കാണാനെത്തിയ തന്നെ അദ്ദേഹത്തിന് മനസിലായിരുന്നില്ലെന്നും വീരേന്ദ്രകുമാർ ഓർമിച്ചു. രാഷ്ട്രീയ ചരിത്രത്തിൽ നിന്ന് ഒരിക്കലും മാഞ്ഞു പോകാത്ത വ്യക്തി പ്രഭാവം ജോർജ് ഫെർണാണ്ടസിനുണ്ടെന്നും വീരേന്ദ്രകുമാർ കൂട്ടിച്ചേർത്തു. Content Highlights: George Fernandes, MP Veerendra Kumar MP
from mathrubhumi.latestnews.rssfeed http://bit.ly/2G7xI3p
via
IFTTT
No comments:
Post a Comment