ന്യൂഡൽഹി: മുന്നാക്ക വിഭാഗങ്ങൾക്കുള്ള സാമ്പത്തിക സംവരണം സംബന്ധിച്ച ബിൽ രാജ്യസഭയും പാസാക്കി. ഏഴിനെതിരെ 165 വോട്ടുകൾക്കാണ് ബിൽ പാസായത്. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നത് അടക്കമുള്ള ഭേദഗതികൾ വോട്ടിനിട്ട് തള്ളി. മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കേന്ദ്രസർവീസിലും സ്വകാര്യ സ്ഥാപനങ്ങളിലുൾപ്പെടെ വിദ്യാഭ്യാസത്തിലും പത്തുശതമാനം സംവരണം ഏർപ്പെടുത്താൻ വ്യവസ്ഥചെയ്യുന്നതാണ് ഭരണഘടനാ ഭേദഗതി ബിൽ. കോൺഗ്രസും കേരള കോൺഗ്രസ് (എം) ഉം ബില്ലിനെ അനുകൂലിച്ചപ്പോൾ മുസ്ലിം ലീഗ് എതിർത്തു. സ്വകാര്യ മേഖലയിലും സംവരണമെന്ന് സിപിഎം ആവശ്യപ്പെട്ടു. കോൺഗ്രസാണ് ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യമുന്നയിച്ചത്. സാമ്പത്തിക സംവരണ ബിൽ രാജ്യസഭയിലും പാസായതിൽ ആഹ്ലാദമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു. ബില്ലിന് വ്യാപക പിന്തുണ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ബില്ലിനെ സംബന്ധിച്ച് വാശിയേറിയ ചർച്ചകൾക്കാണ് സഭ സാക്ഷ്യംവഹിച്ചതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. Delighted the Rajya Sabha has passed The Constitution (One Hundred And Twenty-Fourth Amendment) Bill, 2019. Glad to see such widespread support for the Bill. The House also witnessed a vibrant debate, where several members expressed their insightful opinions. — Narendra Modi (@narendramodi) January 9, 2019 കഴിഞ്ഞ ദിവസം മൂന്നിനെതിരേ 323 വോട്ടുകൾക്ക് ലോക്സഭ ബിൽ പാസാക്കിയിരുന്നു. കോൺഗ്രസും ഇടതുപാർട്ടികളും അടക്കമുള്ള പ്രധാന പ്രതിപക്ഷകക്ഷികളെല്ലാം ബില്ലിനെ അനുകൂലിച്ചു. മുസ്ലിംലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, എ.ഐ.എം.ഐ.എമ്മിലെ അസദുദ്ദീൻ ഒവൈസി എന്നിവരാണ് ലോക്സഭയിൽ ബില്ലിനെതിരേ വോട്ടുചെയ്തത്. എ.ഐ.എ.ഡി.എം.കെ.യിലെ തമ്പിദുരൈ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കേന്ദ്രസർവീസിലും 10 ശതമാനം സംവരണം ബിൽ വ്യവസ്ഥ ചെയ്യുന്നു. സമാനമായി വിദ്യാഭ്യാസത്തിലും സംവരണമുണ്ട്. ന്യൂനപക്ഷ സ്ഥാപനങ്ങളല്ലാത്ത, എയ്ഡഡും അൺ എയ്ഡഡുമായ സ്വകാര്യവിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ 10 ശതമാനം സംവരണം നൽകുമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു. സംവരണാനുകൂല്യം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ബില്ലിൽ വ്യക്തമാക്കിയിട്ടില്ല. മാനദണ്ഡങ്ങൾ കാലാകാലങ്ങളിൽ നിശ്ചയിക്കും. Content Highlights:Quota Bill, Rajya sabha
from mathrubhumi.latestnews.rssfeed http://bit.ly/2SKUDFf
via
IFTTT
No comments:
Post a Comment