മുസാഫർപുർ: ബീഹാറിലെ മുസാഫർപുരിൽ ബിജെപിയുടെ പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു. ബൈജു പ്രസാദ് ഗുപ്തയാണ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. മെഡിക്കൽ സ്റ്റോർ നടത്തിവരികയായിരുന്ന ബൈജു പ്രസാദിന്റെ കടയിൽ മരുന്ന് വാങ്ങാനെന്ന വ്യാജേന എത്തിയതായിരുന്നു അക്രമി എന്ന് പോലീസ് പറഞ്ഞു. മരുന്ന് ആവശ്യപ്പെട്ടതിനു ശേഷം ഇയാൾ നിറയൊഴിക്കുകയായിരുന്നു.ആശുപത്രിയിലെത്തിച്ചെങ്കിലും ബൈജു പ്രസാദ് മരിച്ചു. ഒരാൾക്ക് വെടിയേറ്റു എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സ്ഥലത്തെത്തിയതെന്നും ബൈജു പ്രസാദിനെ അക്രമിക്കാനുള്ള കാരണമെന്താണെന്ന് അന്വേഷിച്ചു വരികയാണെന്നും പോലീസ് മാധ്യമങ്ങളെ അറിയിച്ചു. വെടി വെച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു. Content Highlights: BJP Leader Shot Dead By Unidentified Man In Bihars Muzaffarpur
from mathrubhumi.latestnews.rssfeed http://bit.ly/2RlqE9W
via
IFTTT
No comments:
Post a Comment