'പാകിസ്താന്‍ സിന്ദാബാദ്' വിളിച്ചത് എബിവിപിക്കാരോ? JNU കേസില്‍ വെളിപ്പെടുത്തലുമായി സംഘടന വിട്ടവര്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 18, 2019

'പാകിസ്താന്‍ സിന്ദാബാദ്' വിളിച്ചത് എബിവിപിക്കാരോ? JNU കേസില്‍ വെളിപ്പെടുത്തലുമായി സംഘടന വിട്ടവര്‍

ന്യൂഡൽഹി: പത്ത് ജെഎൻയു വിദ്യാർഥികൾക്കെതിരേ രാജ്യദ്രോഹകുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ ജെഎൻയുവിൽ വിവാദ മുദ്രാവാക്യം വിളിച്ചത് എബിവിപിക്കാർ തന്നെ എന്ന വെളിപ്പെടുത്തലുമായി സംഘടന വിട്ട നേതാക്കൾ രംഗത്ത്. 2016-ൽ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത സംഭവത്തിൽ പാകിസ്താൻ സിന്ദാബാദ് എന്ന് വിളിച്ചത് എബിവിപി പ്രവർത്തകരാണെന്നുംമുൻ എബിവിപി ജോയിന്റ് സെക്രട്ടറിയായപ്രദീപ് നർവാൾ ആരോപിക്കുന്നു. ആറ് മാസം മുമ്പാണ് നർവാൽ എബിവിപി വിട്ട് കോൺഗ്രസ്സിൽ ചേർന്നത്. മുഴുവൻ സംഭവവും രാഷ്ട്രീയപ്രേരിതമാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനാണ് ബിജെപി ഈ നാടകം കളിച്ചതെന്നും എബിവിപിയിൽനിന്ന് പുറത്തു വന്ന പ്രദീപ് നർവാൾ പറയുന്നു. രോഹിത് വെമൂലയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ശ്രദ്ധ തിരിക്കാൻ വേണ്ടി ബിജെപി ആസൂത്രണം ചെയ്ത ഗൂഢപദ്ധതിയാണ് ജെഎൻയു സംഭവമെന്നും നർവാൾആരോപിക്കുന്നു. ജനാധിപത്യത്തിനു നേരെ നടന്ന ഏറ്റവും വലിയ തട്ടിപ്പാണിതെന്നും നർവാൾ ആരോപിക്കുന്നു. നർവാളിനു പുറമെ മറ്റൊരു എബിവിപി നേതാവും ജെഎൻയു യൂണിറ്റ് മുൻ വൈസ് പ്രസിഡന്റുമായ ജതിൻ ഗോരയ്യയും ഇതേ ആരോപണവുമായി രംഗത്ത് വന്നിട്ടുണ്ട്. നാല് വീഡിയോകളാണ് അന്ന് പുറത്ത് വന്നിരുന്നത്. അതിൽ നാലാമത്തേത് കാണണം. അതിൽ പാകിസ്താൻ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിക്കുന്നത് എബിവിപി അംഗങ്ങളാണ്.ഗോരയ്യ പറയുന്നു.ബിജെപിയുടെ ദളിത് വിരുദ്ധ നിലപാടുകളിൽ മനംമടുത്താണ് താൻ എബിവിപി വിട്ടതെന്ന് ഗോരയ്യ പറയുന്നു.. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്കുറ്റപത്രം രണ്ട് വർഷത്തിനു ശേഷം സമർപ്പിച്ചതെന്നും ഇരുവരും ആരോപിക്കുന്നു. ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയെന്ന കേസിൽ കനയ്യകുമാർ, ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ, ഏഴ് കശ്മീരി വിദ്യാർഥികൾ എന്നിവരെ പ്രതി ചേർത്ത് 1200 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 2016 ഫെബ്രുവരിയിൽ ജെൻയു ക്യാംപസിലെ സബർമതി ദാബയിൽ ഇവർ പാകിസ്താൻ സിന്ദാബാദ് എന്ന് വിളിച്ചെന്നും ഇന്ത്യക്കെതിരെ മുദ്രാവാക്യം വിളിച്ചെന്നുമായിരുന്നു കേസ്. content highlights:ABVP raised Pakistan Zindabaad slogans, says former ABVP joint secretary Pradeep narwal


from mathrubhumi.latestnews.rssfeed http://bit.ly/2AR1kOR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages