ലോകത്തെ ഞെട്ടിച്ച് വീണ്ടും വിവര ചോർച്ച വെളിപ്പെടുത്തൽ. 77 കോടിയിലധികം പേരുടെ ഇമെയിൽ വിലാസങ്ങളും 2.1 കോടി പാസ്വേഡുകളും ഓൺലൈനിൽ വിൽപ്പനയ്ക്ക്വെച്ചതായി സൈബർ സുരക്ഷാ ഗവേഷകനായ ട്രോയ് ഹണ്ട് വെളിപ്പെടുത്തി. ഹണ്ട് പുറത്തുവിടുന്ന കണക്കനുസരിച്ച് 772,904,991 ഇമെയിൽ വിലാസങ്ങളും 21,222,975 കോടി പാസ് വേഡുകളും ഓൺലൈൻ വഴി പരസ്യമാക്കപ്പെട്ടിട്ടുണ്ട്. ഇമെയിലുകളും പാസ്വേഡുകളും അടക്കം 270 കോടിയിലധികം രേഖകൾ കളക്ഷൻ #1 എന്ന പേരിലുള്ള ഈ ഡാറ്റാ ശേഖരത്തിലുണ്ടെന്ന് ട്രോയ് ഹണ്ട് തന്റെ ഹാവ് ഐ ബീൻ പൗൺഡ് (Have I Been Pwned ) എന്ന വെബ്സൈറ്റിൽ പറയുന്നു. 84 ജിബി വലിപ്പമുള്ള ഫയലാണ് കളക്ഷൻ #1. ഇതിൽ 12,000 വ്യത്യസ്ത ഫയലുകളിലാണ് വിവിധ വിവരങ്ങൾ ശേഖരിച്ചിട്ടുള്ളത്. കളക്ഷൻ #1 മെഗാ (mega)എന്ന പേരിലുള്ള ക്ലൗഡ് ഷെയറിങ് ഹാക്കിങ് ഫോറത്തിലാണ് ഈ ഫയൽ പരസ്യമാക്കിയത്. ഈ ഫയൽ ഇതിനോടകം പിൻവലിക്കപ്പെട്ടതായി ഹണ്ട് പറഞ്ഞു. വെബ്സൈറ്റുകളിൽ ലോഗിൻ ചെയ്യുമ്പോൾ ഉപയോക്താക്കളുടെ പാസ് വേഡുകൾ ഹാഷ് പാസ് വേഡുകളായാണ് ശേഖരിച്ചുവെക്കുന്നത്. പാസ് വേഡുകളുടെ സുരക്ഷക്കാണ് ഈ രീതിയിൽ പാസ് വേഡ് ശേഖരിക്കുന്നത്. സങ്കീർണമായ ഗണിത പ്രക്രിയയിലൂടെ സൃഷ്ടിക്കുന്ന ഹാഷ് പാസ് വേഡുകളിൽ അക്ഷരങ്ങളും, അക്കങ്ങളുമാണ് ഉണ്ടാവുക. അടുത്ത തവണ വീണ്ടും പാസ് വേഡ് ഉപയോഗിക്കുമ്പോൾ ഈ ഹാഷ് പാസ് വേഡുമായാണ് തട്ടിച്ചുനോക്കുക. സുരക്ഷിതമെന്ന് കരുതുന്ന ഈ ഹാഷ് പാസ് വേഡ് സംവിധാനത്തെ ക്രാക്ക് ചെയ്താണ് ഹാക്കർമാർ പാസ് വേഡുകൾ കൈക്കലാക്കിയതെന്ന് ഹണ്ട് പറയുന്നു. കളക്ഷൻ #1 ഫയലിലുള്ള വിവരങ്ങളെല്ലാം ഹാവ് ഐ ബീൻ പൗൺഡ് വെബ്സൈറ്റിൽ ട്രോയ് ഹണ്ട് അപ് ലോഡ് ചെയ്തിട്ടുണ്ട്. ഈ വെബ്സൈറ്റ് വഴി നിങ്ങളുടെ ഇമെയിലും പാസ് വേഡുകളും ചോർന്നിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. Content highlights:773 Million Email Addresses And 21 Million Passwords Exposed
from mathrubhumi.latestnews.rssfeed http://bit.ly/2FH0IyA
via
IFTTT
No comments:
Post a Comment