മുംബൈ: വിദേശ നിക്ഷേപ സ്ഥാപനങ്ങൾ രാജ്യത്തെ ഓഹരി വിപണിയിൽനിന്ന് ജനുവരിയിൽ 5,200 കോടി രൂപ പിൻവലിച്ചപ്പോൾ മ്യൂച്വൽ ഫണ്ട് എഎംസികൾ അതിന് ബദലായി. ഫണ്ട് കമ്പനികൾ 7,000 കോടി രൂപയാണ് ജനുവരിയിൽ ഓഹരി വിപണിയിൽ നിക്ഷേപിച്ചത്. വിദേശ സ്ഥാപനങ്ങളുടെ പിൻമാറ്റം അവസരമാക്കുകയാണ് ആഭ്യന്തര ഫണ്ടുകമ്പനികൾ ചെയ്തത്. സെബിയിൽനിന്നും ഡെപ്പോസിറ്ററികളിൽനിന്നും ലഭിക്കുന്ന വിവരപ്രകരാം 7,160 കോടിയാണ് ഫണ്ട് മാനേജർമാർ ഓഹരി വാങ്ങാൻ ചെലവാക്കിയത്. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരാകട്ടെ 5,264 കോടിയാണ് പിൻവലിച്ചത്. വിപണിയുടെ ചാഞ്ചാട്ടത്തിലും മ്യൂച്വൽ ഫണ്ട് എസ്ഐപി നിക്ഷേപകർ നിക്ഷേപം തുടർന്നാണ് എഎംസികൾക്ക് ഇത്രയും തുക വിപണിയിലിറക്കാൻ സാധിച്ചത്.
from mathrubhumi.latestnews.rssfeed http://bit.ly/2GoCU2Y
via
IFTTT
No comments:
Post a Comment