പുല്‍വാമയില്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സഹായിച്ചത് ആധാര്‍കാര്‍ഡും ലീവ് രേഖകളും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, February 16, 2019

പുല്‍വാമയില്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സഹായിച്ചത് ആധാര്‍കാര്‍ഡും ലീവ് രേഖകളും

ന്യൂഡൽഹി: പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാന്മാരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ സഹായിച്ചത് ആധാർകാർഡുകളും ലീവ് അപേക്ഷകളും മറ്റു സ്വകാര്യ വസ്തുക്കളുമെന്ന് അധികൃതർ. ആർഡിഎക്സ് ഉപയോഗിച്ച് നടത്തിയ സ്ഫോടനത്തിന്റെ ആഘാതത്തിൽ മൃതദേഹങ്ങൾ ചിന്നിചിതറിയിരുന്നു. ഇതേ തുടർന്ന് മരിച്ചവരെ തിരിച്ചറിയുക എന്നത് പ്രയാസകരമായിരുന്നു. ഇവരുടെ ബാഗുകളിൽ നിന്നും പാന്റിന്റെ പോക്കറ്റിൽ നിന്നും ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്,പാൻ കാർഡ്, ലീവ് അപേക്ഷ തുടങ്ങിയ വസ്തുക്കൾ കണ്ടെത്തിയാണ് മിക്കവരേയും തിരിച്ചറിഞ്ഞത്. ചിലരെ ഇവർ ഉപയോഗിച്ചിരുന്ന വാച്ചുകളും പേഴ്സുകളും വഴിയാണ് സഹപ്രവർത്തകർ തിരിച്ചറിഞ്ഞതെന്ന് ഒരു മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച അടയാളങ്ങൾ ഉറപ്പ് വരുത്തുന്നതിനായി സൈനികരുടെ കുടുംബാംഗങ്ങളുമായി നൂറുകണക്കിന് തവണയാണ് ഫോണിലൂടെ ബന്ധപ്പെട്ടത്. ഡൽഹിയിലെ സിആർപിഎഫ് ആസ്ഥാനത്ത് നിന്ന് കൊല്ലപ്പെട്ട 40 പേരുടെ ലിസ്റ്റാണ് വെള്ളിയാഴ്ച വൈകുന്നേരം പുറത്തുവിട്ടത്. Content Highlights:Aadhaar Cards, Leave Papers Helped Identify Bodies In Pulwama: Officials


from mathrubhumi.latestnews.rssfeed http://bit.ly/2V3usu5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages