വീഡിയോകള്‍ക്ക് മേല്‍ പകര്‍പ്പാവകാശ വാദമുയര്‍ത്തി പണംതട്ടല്‍, യൂട്യൂബിലെ പുതിയ തട്ടിപ്പ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, February 15, 2019

വീഡിയോകള്‍ക്ക് മേല്‍ പകര്‍പ്പാവകാശ വാദമുയര്‍ത്തി പണംതട്ടല്‍, യൂട്യൂബിലെ പുതിയ തട്ടിപ്പ്

വീഡിയോകൾക്ക് മേൽ പകർപ്പാവകാശ വാദം ഉന്നയിച്ച് പണം തട്ടുന്ന രീതി വ്യാപകമാവുന്നു. യൂട്യൂബിലെ കോപ്പിറൈറ്റ് ക്ലെയിം സംവിധാനം ദുരുപയോഗം ചെയ്ത ഒരു യൂട്യൂബ് ചാനൽ ഗൂഗിൾ നീക്കം ചെയ്തു. മൈൻ ക്രാഫ്റ്റ്ഗെയിമിങ് വീഡിയോകൾ നൽകുന്ന കെൻസോ, ഓബിറെയ്ഡ്സ് എന്നീ ചാനലുകളാണ് പകർപ്പാവകാശവാദങ്ങൾ പിൻവലിക്കുന്നതിന് പണം ആവശ്യപ്പെട്ടുകൊണ്ട് സന്ദേശം ലഭിച്ചതായി വെളിപ്പെടുത്തിയത്. മൂന്ന് തവണ കോപ്പിറ്റൈറ്റ് സ്ട്രൈക്ക് വന്നാൽ യൂട്യൂബ് ചാനൽ നീക്കം ചെയ്യുന്ന നടപടി സ്വീകരിക്കുമെന്നതാണ് ഗൂഗിളിന്റെ നിയമം. പണം നൽകാൻ വിസമ്മതിച്ചാൽ മൂന്നാമതും പകർപ്പാവകാശവാദമുന്നയിക്കുംഎന്നാണ് സന്ദേശങ്ങളിലെ ഭീഷണി. 75 ഡോളർ മുതൽ 400 ഡോളർവരെ (5300 രൂപ മുതൽ 28000 രൂപവരെ) ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങളാണ് കെൻസോ, ഓബിറെയ്ഡ്സ് എന്നീ ചാനലുകൾക്ക് ലഭിച്ചത്. പേ പാൽ വഴിയോ ബിറ്റ് കോയിൻ ആയോ പണം നൽകണമെന്നാണ് ആവശ്യം. 60000 സൂബ്സ്ക്രൈബർ മാരുള്ള യൂട്യൂബറാണ് കെൻസോ. തന്റെ വീഡിയോകളിലൊന്ന് നീക്കം ചെയ്യപ്പെടുകയും പണം ആവശ്യപ്പെട്ടുള്ള സന്ദേശം ലഭിക്കുകയും ചെയ്തതോടെ കെൻസോ സോഷ്യൽ മീഡിയ വഴി സഹായം അഭ്യർത്ഥിക്കുകയായിരുന്നു. കെൻസോയുടെ ട്വീറ്റ് ശ്രദ്ധിച്ച യൂട്യൂബ് കെൻസോയ്ക്കെതിരെ ഉയർന്ന കോപ്പിറൈറ്റ് അവകാശ വാദങ്ങൾ വ്യാജമാണെന്ന് കണ്ടെത്തി. നീക്കം ചെയ്യപ്പെട്ട വീഡിയോ തിരികെകൊണ്ടുവരികയും ചെയ്തു. സംഭവം പുറത്തറിഞ്ഞതോടെ, തട്ടിപ്പുനടത്തിവന്ന യൂട്യൂബ് ചാനൽ ഗൂഗിൾ നീക്കം ചെയ്തു. യൂട്യൂബ് ചാനലുകളിൽ പ്രസിദ്ധീകരിച്ച മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള വീഡിയോകൾക്കുമേൽ വീഡിയോയുടെ യഥാർത്ഥ ഉടമ അവകാശം ഉന്നയിച്ചു രംഗത്തുവന്നാൽ. ആ വീഡിയോ ചാനലിൽ നിന്നും നീക്കം ചെയ്യപ്പെടും. ഒപ്പം ചാനലിന് കോപ്പിറൈറ്റ് സ്ട്രൈക്ക് രേഖപ്പെടുത്തുകയും ചെയ്യും. ഇങ്ങനെ ഒരു നിശ്ചിത കാലയളവിനുള്ളിൽ മൂന്ന് തവണ സ്ട്രൈക്ക് വന്നാൽ ആ ചാനലിനെതിരെ ഗൂഗിൾ നടപടി സ്വീകരിക്കും. പകർപ്പാവകാശമുള്ള ഉള്ളടക്കങ്ങൾ ഓട്ടോമാറ്റിക് ആയി തിരിച്ചറിയുന്ന കണ്ടന്റ് ഐഡി സംവിധാനമാണ് ഇവിടെ ദുരുപയോഗം ചെയ്യപ്പെടുന്നത്. കഴിഞ്ഞ വർഷം ഒരു യൂട്യൂബർക്ക് ഇത്തരത്തിൽ വ്യാജ പകർപ്പാവകാശ വാദ സന്ദേശം ലഭിച്ചിരുന്നു. ഇതേ തുടർന്ന് കണ്ടന്റ് ഐഡി സംവിധാനത്തിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടുകയുണ്ടായി. ഇത്തരം പ്രവൃത്തികളെ അംഗീകരിക്കാനാവില്ലെന്നും നടപടികൾ സ്വീകരിക്കുമെന്നുമാണ് യൂട്യൂബിന്റെ പ്രതികരണം. എന്നാൽ ഏത് രീതിയിലാണ് നടപടി സ്വീകരിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയില്ല. Content Highlights:YouTubes copyright claim system abused by extorters


from mathrubhumi.latestnews.rssfeed http://bit.ly/2SD4l0m
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages