കോഴിക്കോട്: അയൽക്കാരൻ വഴി കൊട്ടിയടച്ചതിനെ തുടർന്ന് സ്കൂൾ വിദ്യാർഥികൾ അടക്കമുള്ള മൂന്ന് വീട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ല. കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പതാംവാർഡിലെ പാഴൂരിലാണ് സംഭവം. ഇവിടെഏകദേശം എൺപത് വർഷത്തോളമായി താമസിച്ച് വരികയായിരുന്ന ചാലിക്കുഴി ആമിനയ്ക്കും കുടുംബത്തിനുമാണ് അയൽക്കാരനിൽ നിന്നും ദുരനുഭവമുണ്ടായിരിക്കുന്നത്. ഇവർ താമസിച്ച് പോന്നിരുന്ന വീടിന് പിന്നിൽ ചാലിക്കുഴി മുഹമ്മദ് എന്നയാൾ വീട് വെച്ചതോടെ കാലങ്ങളായി ഈ കടുംബം വീട്ടിലേക്ക് വന്നിരുന്ന വഴി കൊട്ടിയടക്കപ്പെടുകയായിരുന്നു. ഇതോടെ മൂന്ന് വീട്ടിലെ വിദ്യാർഥികളായ അഞ്ചാംക്ലാസുകാരി നഷ ഫാത്തിമ, ആറാം ക്ലാസ് വിദ്യാർഥി അബു മിഥ്ലാജ്, ഒന്നാംക്ലാസ് വിദ്യാർഥി മൂസനഫി എന്നിവരുടെ പഠനവും തടസ്സപ്പട്ടു. ഇവർ പതിനഞ്ച് ദിവസത്തോളമായി സ്കൂളിലേക്ക് പോയിട്ട്. ഇതോടെ വെള്ളിയാഴ്ച വിദ്യാർഥികളുടെ പേര് വെട്ടുമെന്നും വിദ്യാർഥികൾ പഠിക്കുന്ന പാഴൂർ എ.യു.പി സ്കൂളിലെ പ്രധാനാധ്യാപകൻ അറിയിച്ചിട്ടുണ്ട്. ഭർത്താവ് മരിച്ചതിൽ പിന്നെ നാട്ടുകാരുടെ കാരുണ്യത്തിലായിരുന്നു ആമിനയുടേയും സഹോദരികളായ മറിയത്തിന്റേയും ജമീലയുടേയും ജീവിതം മുന്നോട്ട് പോയത്. ഇവരുടെ വീടുകൾ അടക്കം നാട്ടുകാരാണ് പണിത് കൊടുത്തത്. വഴി താൽക്കാലികമായി അടക്കുന്നതാണെന്നും വീടിന്റെ തറ പൂർത്തിയായാൽ വഴി പഴയപടി സ്ഥാപിച്ച് നൽകുമെന്നുമായിരുന്നു ആദ്യം മുഹമ്മദ് നാട്ടിലെ മഹല്ല് കമ്മറ്റിയെയും വീട്ടുകാരേയും ധരിപ്പിച്ചത്. എന്നാൽ വീട് പൂർത്തിയായതോടെ വഴി തുറന്ന് കൊടുക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല അത് പൂർണമയും കൊട്ടിയടക്കുകയും ചെയ്തു. ഇതോടെ തീർത്തും ഒറ്റപ്പെട്ടിരിക്കുകയാണ് ആമിനയും സഹോദരികളും. മുന്നിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലം മാത്രമാണ് ആമിനയ്ക്കും കുടുംബത്തിനും നിലവിൽ പുറത്തേക്ക് കടക്കാനുള്ള വഴി. ആമിനയ്ക്കും കുടുംബത്തിനും ഇതിലൂടെ വഴിയുള്ളതായി പൂളക്കോട് വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തി ആർ.ഡി.ഒയ്ക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. മാത്രമല്ല വഴി തടസ്സപ്പെടുത്തിയത് നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് കോഴിക്കോട് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവും ഉണ്ട്. എന്നാൽ ഇതിലൂടെ വഴിയില്ല എന്ന വ്യാജരേഖ ചമച്ച് കോടതിയിൽ നിന്നും ഇൻജങ്ഷൻ ഉത്തരവ് വാങ്ങിയിരിക്കുകയാണ് എതിർകക്ഷി. വഴി നൽകുമെന്ന മുഹമ്മദിന്റെ വാക്ക് വിശ്വസിച്ച് നിന്നിരുന്നത് കൊണ്ടാണ് ഇത്രയും നാൾ ഇത് സംബന്ധിച്ച് ആമിനയും കുടുംബവും പരാതി നൽകാതിരുന്നത്. എന്നാൽ ഇൻജങ്ഷൻ ഉത്തരവ് വാങ്ങിയതിന് ശേഷം മാത്രമാണ് വീട്ടുകാർക്കും നാട്ടുകാർക്കും അയൽക്കാരന്റെ ചതി മനസ്സിലായതും. വിദ്യാർഥികൾക്ക് സ്കൂളിൽ പോവാൻ പറ്റാത്ത കാര്യം ചൂണ്ടിക്കാട്ടി പാഴൂർ എ.യു.പി സ്കൂളിലെ പ്രധാനധ്യാപകൻ പി.സി ജോസഫ് ജില്ലാ കളക്ടർക്കും ബാലാവകാശ കമ്മീഷനിലും പരാതിപ്പെട്ടെങ്കിലും പ്രധാനധ്യാപകനെ ബന്ധപ്പെട്ടവർ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. നിലവിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിലൂടെയുള്ള താൽക്കാലിക വഴി ഏത് നിമിഷവും തടസ്സപ്പെടുന്ന അവസ്ഥയിലാണ്. നാട്ടുകാർ ഒന്നടങ്കം ആമിനയ്ക്കും കുടുംബത്തിനും പിന്തുണയുമായി ഉണ്ടെങ്കിലും അധികാരികളിൽ നിന്നുള്ള അനുകൂല ഉത്തരവ് ഉടൻ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. Content Highlights:The neighbor struck the way; School students were trapped inside the house
from mathrubhumi.latestnews.rssfeed http://bit.ly/2S4orvc
via
IFTTT
No comments:
Post a Comment