നടി ഭാനുപ്രിയയ്ക്കെതിരേ കുട്ടിക്കടത്ത് ആരോപണം; അടിസ്‌ഥാനരഹിതമെന്ന്‌ പോലീസ്‌ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, February 5, 2019

നടി ഭാനുപ്രിയയ്ക്കെതിരേ കുട്ടിക്കടത്ത് ആരോപണം; അടിസ്‌ഥാനരഹിതമെന്ന്‌ പോലീസ്‌

ചെന്നൈ: നടി ഭാനുപ്രിയയുടെ വീട്ടിൽനിന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ രക്ഷിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ചെന്നൈ ടി നഗർ പോണ്ടി ബസാർ പോലീസ്. ഭാനുപ്രിയയുടെ വീട്ടിൽ ജോലിക്കുനിന്നിരുന്ന പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ ജനുവരി 25-ന് ചൈൽഡ് ഹോമിലേക്ക് മാറ്റിയിരുന്നു. നടിയുടെ പരാതിയിൽ ഈ കുട്ടിയുടെ അമ്മയെ മോഷണക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നെന്നും പോലീസ് അറിയിച്ചു. ഭാനുപ്രിയയുടെ വീട്ടിൽ റെയ്ഡ് നടത്തിയ ബാലാവകാശ പ്രവർത്തകർ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തിയെന്ന് തിങ്കളാഴ്ച രാവിലെ മുതലാണ് പ്രചരണമുണ്ടായത്. ഇക്കാര്യം ചെന്നൈയിലെ ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ അധികൃതരും സ്ഥിരീകരിച്ചിട്ടില്ല. കുട്ടികളുടെ അവകാശസംരക്ഷണത്തിനുള്ള ദേശീയ സമിതി നടത്തിയ റെയ്ഡിലാണ് മൂന്നു പെൺകുട്ടികളെ കണ്ടെത്തിയതെന്നായിരുന്നു പ്രചാരണം. ഭാനുപ്രിയയെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടി ആവശ്യപ്പെട്ട് ബാലാവകാശ പ്രവർത്തകൻ അച്യുത റാവു ദേശീയ, സംസ്ഥാന ബാലാവകാശ കമ്മിഷന് കത്തയച്ചെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഇത്തരം ഘട്ടങ്ങളിൽ തങ്ങളുടെ മുൻകൂർ അനുമതി നേടിയ ശേഷം മാത്രമാണ് പരിശോധനകൾ നടത്താറുള്ളതെന്നും, ആരും അനുമതി തേടിയിരുന്നില്ലെന്നും ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ പ്രസിഡന്റ് ഗിരിജ കുമാർ അറിയിച്ചു. ചിലപ്പോൾ ഭാനുപ്രിയയുടെ ആന്ധ്രയിലെ വീട്ടിലായിരിക്കാം പരിശോധന നടത്തിയതെന്നും അവർ പറഞ്ഞു. ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ സ്ത്രീയാണ് നടിക്കെതിരേ ആദ്യം രംഗത്തെത്തിയത്. തന്റെ പതിനാലുകാരിയായ മകളെ ഭാനുപ്രിയ വീട്ടുജോലിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് അവർ സമാൽകോട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ, കുട്ടിയും അമ്മയും വീട്ടിൽനിന്ന് പല തവണയായി എഴുപതിനായിരം രൂപയും സ്വർണവും കവർന്നെന്നാണ് ഭാനുപ്രിയയുടെ ആരോപണം. ഈ സംഭവത്തിൽ ഭാനുപ്രിയ നൽകിയ പരാതിയെത്തുടർന്ന് കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റുചെയ്തിരുന്നു. Content Highlights:human trafficking allegation against actress bhanupriya


from mathrubhumi.latestnews.rssfeed http://bit.ly/2SbLIAa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages