അടിച്ചു തകര്‍ത്ത് ഹൈദരാബാദ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, February 5, 2019

അടിച്ചു തകര്‍ത്ത് ഹൈദരാബാദ്

കൊച്ചി: പ്രോ വോളിയിൽ ഭാഗ്യനിർഭാഗ്യങ്ങൾ ചാഞ്ചാടിയ മത്സരത്തിൽ അഹമ്മദാബാദ് ഡിഫൻഡേഴ്സിനെ ഹൈദരാബാദ് ബ്ലാക്ക്ഹോക്സ് തറപറ്റിച്ചു (3-2). സ്കോർ: 15-11, 13-15, 15-11, 14-15, 15-9. ആദ്യ റൗണ്ട് മത്സരം കഴിഞ്ഞപ്പോൾ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്, കാലിക്കറ്റ് ഹീറോസ്, ഹൈദരാബാദ് ബ്ലാക്ക്ഹോക്സ് എന്നീ ടീമുകൾക്ക് രണ്ടു പോയന്റ് വീതമായി. ഡിഫൻസ് ലൈനിലെ പിഴവുകളാണ് അഹമ്മദാബാദിന് വിനയായത്. പലപ്പോഴും മൈതാനമധ്യത്തിൽ ശൂന്യയിടങ്ങൾ സൃഷ്ടിച്ച അവർ പ്ലേസിങ്ങുകൾക്ക് അവസരം നൽകി. സൂപ്പർ പോയന്റ് വിളിച്ചതിലൂടെ ലഭിച്ച രണ്ടു പോയന്റും തൊട്ടുപിന്നാലെ അലക്സാണ്ടർ ബാദർ എന്ന കാനഡക്കാരന്റെ സൂപ്പർ സർവും. അങ്ങനെ തുടരെ നാലു പോയന്റിലൂടെ ആദ്യ സെറ്റിൽ ഒപ്പത്തിനൊപ്പം നീങ്ങുകയായിരുന്ന അഹമ്മദാബാദിനെ ഹൈദരാബാദ് മുട്ടുകുത്തിച്ചു. വലതുപാർശ്വത്തിൽ ഔട്ട്സൈഡ് ഹിറ്ററുടെ റോളിലായിരുന്ന ക്യാപ്റ്റൻ കാർസൺ ക്ലാർക്കിന്റെ പ്രകടനമായിരുന്നു പ്ലസ് പോയന്റ്. കോർട്ടിന് പുറത്ത് വൈഡ് പൊസിഷനിൽനിന്ന് നെറ്റിന് സമീപത്തേക്ക് ഓടിയെത്തുന്ന കാർസന്റെ ഇടംകൈയൻ സ്മാഷുകൾ ഇടിമുഴക്കമായി. എന്നാൽ, റഷ്യൻതാരം വിക്ടർ സിസ്യോവും നോവിക്ക ജെലിസും ഫോമിലേക്കുയർന്നതോടെ രണ്ടാം സെറ്റിൽ അഹമ്മദാബാദ് ലീഡ് പിടിച്ചു. പൊരുതിക്കയറിയ ഹൈദരാബാദ് ഒപ്പമെത്തിയെങ്കിലും (13-13) അഹമ്മദാബാദ് സെറ്റ് നേടി. നാലാം സെറ്റിൽ മുന്നിൽപ്പോവുകയായിരുന്ന അഹമ്മദാബാദിനെ സൂപ്പർ പോയന്റ് നേടി ഹൈദരാബാദ് പിടിച്ചു. അഞ്ചാം സെറ്റിൽ 2-2ന് ഒപ്പംനിൽക്കെ ഹൈദരാബാദ് സൂപ്പർ സർവിലൂടെ 4-2ലെത്തി. പിന്നീടവർ ലീഡ് വിട്ടുനൽകിയതേയില്ല. നിർണായകനിമിഷങ്ങളിൽ സൂപ്പർ പോയന്റും സൂപ്പർ സർവും നേടിയതാണ് ഹൈദരാബാദിന്റെ യാത്ര എളുപ്പമാക്കിയത്. മറുവശത്ത് ഇന്ത്യൻ താരവും ക്യാപ്റ്റനുമായ രഞ്ജിത്ത് സിങ്ങും ഗുരീന്ദർ സിങ്ങും നിരാശപ്പെടുത്തുകയും ചെയ്തു. ഇതുവരെ നടന്ന കളികളിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ വിദേശതാരം കാർസൻ ക്ലാർക്കായിരിക്കും. ഹൈദരാബാദിന്റെ ലിബറോ കംലേഷിന്റെ പ്രകടനവും എടുത്തുപറയണം. 15 പോയന്റ് നേടിയ ക്ലാർക്കാണ് ഹൈദരാബാദിന്റെ ടോപ് സ്കോററും കളിയിലെ താരവും. അശ്വൽ റായ് 14 പോയന്റ് നേടി. വിക്ടർ സിസ്യോവാണ് (12) ഡിഫൻഡേഴ്സിന്റെ ടോപ് സ്കോറർ. Content Highlights:pro volleyball league black hawks hyderabad defeat ahmedabad defenders


from mathrubhumi.latestnews.rssfeed http://bit.ly/2I4TXd1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages