ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് പാർട്ടി സർക്കാരിന് പിന്തുണ നൽകുന്നുവെന്നും കുറച്ചു ദിവസങ്ങൾ മറ്റ് ചർച്ചകളിലേക്കൊന്നുമില്ലെന്നും കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പുൽവാമയിൽ ഭീകരാക്രമണത്തിൽ 45 ജവാൻമാർ വീരമൃത്യുവരിച്ച സംഭവത്തിൽ മാധ്യമങ്ങളോട്പ്രതികരിക്കുകയായിരുന്നു അദ്ദേഹം. "ഈ പ്രതിസന്ധി ഘട്ടത്തിൽ ഞാൻ ജവാൻമാർക്കും സർക്കാരിനും പിന്തുണയർപ്പിക്കുകയാണ്. ഇത് നമ്മൾ വിലപിക്കുകയും ദഃഖമാചരിക്കുകയും ചെയ്യേണ്ട സമയമാണ്. ഈ സമയം അവർ ബഹുമാനം അർഹിക്കുന്നു", രാഹുൽ വ്യക്തമാക്കി. ചില വിവാദപരമായ ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് രാഹുൽ നയം വ്യക്തമാക്കിയത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയെ കുറിച്ച് കോൺഗ്രസ്സ് വക്താവ് അഭിഷേക് മനു സിങ്വി ചില ചോദ്യങ്ങളുന്നയിച്ചിരുന്നു.എന്നാൽ രാഹുൽ അത്തരം ചർച്ചകളിലേക്ക് കടക്കാൻ ആഗ്രഹിച്ചില്ല. "ഒരു ശക്തിക്കും ഒരു വിദ്വേഷത്തിനും വൈരാഗ്യത്തിനും ഇത്തരമൊരു കാര്യം സ്നേഹത്താലും അനുകമ്പയാലും കെട്ടിപ്പടുക്കപ്പെട്ട നമ്മുടെ രാജ്യത്തോട് ചെയ്യാനാവില്ല.ഒരു ശക്തിക്കും ഇന്ത്യയെ ഭിന്നിപ്പിക്കാനാവില്ല.കോൺഗ്രസ്സ് പാർട്ടിയും പ്രതിപക്ഷ കക്ഷികളെല്ലാവരും തന്നെയും ഈ പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിനും ജവാൻമാർക്കുമൊപ്പം നിൽക്കും. മറ്റൊരുതരം ചർച്ചകൾക്കും ഞങ്ങളില്ല", രാഹുൽ വ്യക്തമാക്കി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും വാർത്താ സമ്മേളനത്തിൽ രാഹുലിനൊപ്പം ഉണ്ടായിരുന്നു. അദ്ദേഹവും സംഭവത്തെ അപലപിച്ചു. content highlights:Stand With Government, No Other Discussion says Rahul Gandhi on Pulwama attack
from mathrubhumi.latestnews.rssfeed http://bit.ly/2BDGTFy
via
IFTTT
No comments:
Post a Comment