ന്യൂഡൽഹി: തീവ്രവാദത്തിന് പിന്നിൽ പ്രവർത്തിച്ചവരും അതിന് ഉത്തരവാദികളായവരും തീർച്ചയായും അതിനുള്ള ശിക്ഷ അനുഭവിച്ചിരിക്കുമെന്നും പാകിസ്താന് മറുപടി നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പുൽവാമയിൽ തീവ്രവാദി ആക്രമണത്തിൽ45 സൈനികർ വീരമൃത്യുവരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.മന്ത്രി സഭ സുരക്ഷ സമിതി യോഗത്തിനു ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. "ഈ ഭീകരാക്രമണത്തെ ശക്തമായ രീതിയിൽ അപലപിച്ചു കൊണ്ട് ഇന്ത്യയെ പിന്തുണച്ച എല്ലാ രാഷ്ട്രങ്ങൾക്കും ഞാൻ നന്ദി അറിയിക്കുകയാണ്. ഈ ആക്രമണത്തിന് ശക്തമായ മറുപടി നൽകും". അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെട്ട നമ്മുടെ അയൽരാജ്യം ശക്തമായ ഗൂഢാലോചനകളിലൂടെയും തന്ത്രങ്ങളിലൂടെയും ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്നാണ് കരുതുന്നതെങ്കിൽ അവർക്ക് തെറ്റിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാ ജവാൻമാർക്കും ആദരാഞ്ജലികൾ അർപ്പിക്കുകയാണ്. സൈനികരുടെ ധീരതയിൽ വിശ്വാസമുണ്ടെന്നും അവർക്ക് തിരിച്ചടിക്കാൻ പൂർണമായസ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. #WATCH PM Narendra Modi pays tribute to CRPF soldiers who lost their lives in #PulwamaTerrorAttack, says, "logon ka khoon khaul raha hai, yeh main samajh raha hun. Humare suraksha balon ko purn swatantra de di gayi hai." pic.twitter.com/kxdCIKe88q — ANI (@ANI) February 15, 2019 content highlights:A strong reply will be given to this attack says PM Modi on Pulwama attack
from mathrubhumi.latestnews.rssfeed http://bit.ly/2X0hdfs
via
IFTTT
No comments:
Post a Comment