ന്യൂഡൽഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിശ്വസ്തനായ ഫാ.ആന്റണി മാടശേരിയടക്കം ഏഴു പേരെ 10 കോടി രൂപയുടെ കള്ളപ്പണവുമായി പിടികൂടി. ജലന്ധറിലെ പതിവ് പരിശോധനയ്ക്കിടെമൂന്നു വാഹനങ്ങളിൽ നിന്നാണ് പണം പിടികൂടിയതെന്ന് ഖന്ന എസ്.എസ്.പി അറിയിച്ചു. ആന്റണി മാടശ്ശേരി, രാജ്പാൽ സിങ്, അശോക് കുമാർ, ഹർപാൽ സിങ്, രവീന്ദർ ലിങ്കായത്ത്, ശിവാംഗി ലിങ്കായത്ത് എന്നിവരാണ് പിടിയിലായത്. ഇവരെ മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. വെള്ളിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ്കള്ളപ്പണം പിടിച്ചെടുത്തത്. പണത്തിന്റെ കണക്കുകളോ രേഖകളോ ബന്ധപ്പെട്ടവർക്ക് ഹാജരാക്കാനായില്ലെന്നും കൂടുതൽ ചോദ്യം ചെയ്യലുകൾ ആവശ്യമാണെന്നും ഖന്ന എസ്.എസ്.പി അറിയിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായ സമയത്ത് ഫാ.മാടശേരി കേരളത്തിലേക്ക് പോയിരുന്നു. പിന്നീട് ബിഷപ്പിനൊപ്പമാണ്ജലന്ധറിലേക്ക് മടങ്ങിയെത്തത്. ഫ്രാൻസിസ്കൻ മിഷണറീസിന്റെ നേതൃത്വത്തിൽ നവജീവൻ സൊസൈറ്റിയും സഹോദയ സ്വകാര്യ സുരക്ഷാ ഏജൻസിയും പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ പ്രവർത്തനച്ചെലവിലേക്കുള്ള പണമാണ് കണ്ടെടുത്തതെന്ന് ഫാ.ആന്റണി മാടശേരി വിശദീകരണം നൽകിയതായും വിവരമുണ്ട്. ഇക്കാര്യങ്ങൾ പോലീസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പരിശോധിച്ചുവരികയാണ്. Content Highlights:bishop franco mulackkals colleague father antony madaserry caught by ED with 10 crore rupees.
from mathrubhumi.latestnews.rssfeed https://ift.tt/2HOv9oB
via
IFTTT
No comments:
Post a Comment