ന്യൂഡൽഹി: പാകിസ്താൻ സൈന്യവും ഭീകരസംഘടനകളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നതിന് കൂടുതൽ തെളിവുമായി ഇന്ത്യൻ സൈന്യം. പാക് സൈന്യം ഉപയോഗിക്കുന്ന അതേ തോക്കുകൾ ജെയ്ഷെ ഭീകരിൽനിന്ന് പിടിച്ചെടുത്തതാണ് ഭീകരവാദികളും പാക് സൈന്യവും തമ്മിലുള്ള ബന്ധത്തിന്റെ തെളിവായി ഇന്ത്യൻ സൈന്യം പുറത്തുവിട്ടത്. പാക് സൈന്യം ഉപയോഗിക്കുന്ന അമേരിക്കൻ നിർമിത എം4 റൈഫിളുകളാണ് കഴിഞ്ഞദിവസം ജെയ്ഷെ ഭീകരിൽനിന്ന് ഇന്ത്യൻ സൈന്യം കണ്ടെടുത്തത്. ബുധ്ഗാമിലുണ്ടായ ഏറ്റുമുട്ടലിൽ പാക് സ്വദേശികളെന്ന് കരുതുന്ന രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് എം4 റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ സൈന്യം പിടിച്ചെടുത്തത്. ജെയ്ഷെ ഭീകരിൽനിന്ന് എം4 റൈഫിളുകൾ കണ്ടെടുത്തത് പാക് സൈന്യവും ഭീകരവാദികളും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ആറുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് ഭീകരവാദികളുടെ കൈയിൽനിന്ന് എം4 റൈഫിളുകൾ കണ്ടെടുക്കുന്നത്. 2017-ൽ ജെയ്ഷെ തലവൻ മസൂദ് അസറിന്റെ അനന്തരവൻ തൽഹാ റാഷിദുമായുള്ള ഏറ്റുമുട്ടലിനിടെയാണ് ഭീകരവാദികളുടെ കൈയിൽനിന്ന് ആദ്യമായി എം4 റൈഫിളുകൾ കണ്ടെത്തുന്നത്. Content Highlights:jaish terrorists in kashmir found with us made m4 rifles which is used by pak army
from mathrubhumi.latestnews.rssfeed https://ift.tt/2HOkHgW
via
IFTTT
No comments:
Post a Comment