ഡാലസ്: മൂന്നു വയസുകാരി വളർത്തുമകൾ ഷെറിൻ മാത്യുവിന്റെ മരണത്തിൽ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിയാതിരുന്നതിനെ തുടർന്ന് മലയാളിയായ സിനി മാത്യുവിനെ യു.എസ്. കോടതി വെറുതെ വിട്ടു. ഏറെ കോളിളക്ം സൃഷ്ടിച്ച കേസിൽ ഷെറിനെ വീട്ടിൽ തനിച്ചാക്കി മാതാപിതാക്കൾ പുറത്തുപോയി എന്നതിന് മതിയായ തെളിവുകൾ ഹാജരാക്കാൻ ഇല്ലാത്തതിനാൽ സിനി മാത്യുവിനെ ജയിൽ വിമോചിതയാക്കാൻ ഡിസ്ട്രിക്റ്റ് ജഡ്ജി ആംബർ ഗിവൺസ് ഡേവിഡ് ഉത്തരവിട്ടു. സിനിക്കെതിരെ ഫയൽ ചെയ്തിരുന്ന ചൈൽഡ് എൻഡേയ്ജർമെന്റ് ചാർജ് ഉപേക്ഷിക്കുന്നുവെന്ന് ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് കോടതിയിൽ ബോധിപ്പിച്ചതിനെത്തുടർന്ന് സിനിയെ കുറ്റവിമുക്തയാക്കി. ഉച്ചക്ക് ശേഷം അറ്റോർണിമാരുടെ അകമ്പടിയോടെ സിനി ജയിലിന് പുറത്തെത്തി. പതിനഞ്ചു മാസമാണ് ഇവർ ജയിലിൽ കഴിഞ്ഞത്. പുറത്ത് കാത്തുനിന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് സിനി മറുപടി നൽകി. ജയിൽവാസം ചാരിറ്റി പ്രവർത്തനമായി കാണുന്നുവെന്നും സംഭവത്തിൽ വേദനയില്ലെന്നും സ്വന്തം മകളോടൊപ്പം എത്രയും വേഗം ഒന്നിച്ചു ജീവിക്കണമെന്നും അവർ പറഞ്ഞു. ജയിലിൽ നിന്നും എങ്ങേട്ടാണ് പോകുന്നതെന്ന് പറയാൻ ഇവർ വിസമ്മതിച്ചു. കുറ്റവിമുക്തയാക്കിയ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിനോടും തന്റെ മോചനത്തിനുവേണ്ടി പ്രവർത്തിച്ച എല്ലാവരോടുമുള്ള നന്ദിയും അറിയിച്ചു. വെസ്ലി മാത്യുവിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് സിനി മറുപടി പറഞ്ഞില്ല. വെസ്ലി മാത്യുവും സിനി മാത്യുവും തങ്ങളുടെ പാരന്റൽ റൈറ്റ്സ് ഉപേക്ഷിച്ചിട്ടുള്ളതിനാൽ സ്വന്തം മകളെ വിട്ടുകിട്ടുന്നതിന് വീണ്ടും കോടതിയെ സമീപിക്കേണ്ടി വരും. വെസ്ലി മാത്യുവിനെതിരായ കേസ് മെയ് മാസത്തിൽ വിചാരണ ആരംഭിക്കും. 2017 ഒക്ടോബറിലാണ് ഇവരുടെ വളർത്തുമകളായ മൂന്ന് വയസുകാരി ഷെറിൻ മാത്യൂസ് കൊല്ലപ്പെട്ടത്. സിനിക്കെതിരായ കേസ് റദ്ദാക്കിയതിൽ റിച്ചാർഡ് സൺ പോലീസ് നിരാശ പ്രകടിപ്പിച്ചു. വാർത്ത അയച്ചത് : പി.പി.ചെറിയാൻ Content Highlights: Sini Mathew, Sherin Mathew Murder Case, Wesly Mathew, US Court
from mathrubhumi.latestnews.rssfeed https://ift.tt/2T9BGAb
via
IFTTT
No comments:
Post a Comment