റിയാദ്: അൽഖ്വയ്ദ മുൻ തലവൻ ഉസാമ ബിൻലാദന്റെ മകൻ ഹംസ ബിൻലാദനെ ഐക്യരാഷ്ട്രസഭ രക്ഷാ സമിതി കരിമ്പട്ടികയിൽ പെടുത്തി. ഹംസബിൻലാദൻ അൽഖ്വയ്ദയുടെ ഇപ്പോഴത്തെ തലവൻ അയ്മൻ അൽ സവാഹിരിയുടെ പിൻഗാമിയാകുമെന്നുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് നടപടി. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് അമേരിക്ക കഴിഞ്ഞ ദിവസം ഒരു മില്യൻ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ സൗദി അദ്ദേഹത്തിന്റെ പൗരത്വം റദ്ദാക്കുകയും ചെയ്തിരുന്നു. ഹംസബിൻലാദന്റെ സ്വത്തുക്കൾ മരവിപ്പിക്കാനും സാമ്പത്തിക സ്രോതസ്സുകൾ മരവിപ്പിക്കാനും എല്ലാ രാജ്യങ്ങളോടും രക്ഷാ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. പിതാവ് ബിൻലാദന്റെ കൊലയ്ക്കു പ്രതികാരംചെയ്യാൻ യു.എസിനെയും പടിഞ്ഞാറൻ സഖ്യരാഷ്ട്രങ്ങളെയും ആക്രമിക്കാൻ ഹംസ ആഹ്വാനം ചെയ്യുന്ന ഓഡിയോ, വീഡിയോ സന്ദേശങ്ങൾ മുൻവർഷങ്ങളിൽ യു.എസ്. പുറത്തുവിട്ടിരുന്നു. Content Highlights:"Most Probable Successor" Of Al-Qaeda: UN Blacklists Bin Ladens Son
from mathrubhumi.latestnews.rssfeed https://ift.tt/2Etn8kV
via
IFTTT
No comments:
Post a Comment