അതിഥിയായി എത്തി, സമ്മേളനത്തിലെ താരമായി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, March 2, 2019

അതിഥിയായി എത്തി, സമ്മേളനത്തിലെ താരമായി

അബുദാബി: ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ (ഒ.ഐ.സി) അമ്പതുവർഷത്തെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യയെ അതിഥിയായി അവരുടെ സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നത്. പക്ഷേ, സുഷമയും അതുവഴി ഇന്ത്യയും സമ്മേളനത്തിലെ താരമായി മാറിക്കഴിഞ്ഞിരിക്കുന്നു. പാകിസ്താനുമായുള്ള ബന്ധം വഷളായിനിൽക്കുന്ന ഘട്ടത്തിലെ ഈ ക്ഷണവും പ്രതിനിധിയായി എത്തിയ കേന്ദ്രമന്ത്രി സുഷമാസ്വരാജിന്റെ പ്രസംഗവും ലോകം ഏറെ ഗൗരവത്തോടെയാണ് നോക്കിക്കണ്ടത്. പാകിസ്താന്റെ പേര് എടുത്തുപറയാതെതന്നെ പാകിസ്താന്റെ ചെയ്തികളെ ഇസ്ലാമികരാജ്യങ്ങൾക്കുമുന്നിൽ തുറന്നുകാണിക്കാൻ സുഷമാസ്വരാജിന് കഴിഞ്ഞു. അതോടൊപ്പംതന്നെ മതങ്ങളെല്ലാം ഉദ്ഘാഷിക്കുന്നത് സ്നേഹത്തിന്റെ സന്ദേശമാണെന്നും എന്നാൽ, മതത്തിന്റെ മറവിൽ പാകിസ്താൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും സുഷമാ സ്വരാജ് പറയാതെ പറഞ്ഞുവെച്ചു. സമ്മേളനത്തിന് മുമ്പും ശേഷവുമായി നിരവധി ഇസ്ലാമികരാഷ്ട്ര നേതാക്കളുമായി ചർച്ചനടത്താനും സുഷമാസ്വരാജ് സമയം കണ്ടെത്തി. ഒ.ഐ.സി.യിലെ സാന്നിധ്യവും സ്വീകരണവും ഇന്ത്യയ്ക്ക് വലിയ വിജയമായെന്ന് പിന്നീട് ഇന്ത്യൻ നയതന്ത്രജ്ഞർ വിലയിരുത്തിയതും ഈ പശ്ചാത്തലത്തിലാണ്. അല്ലാഹുവിന്റെ 99 പേരുകളിൽ ഒന്നിൽപോലും അക്രമമോ ഹിംസയോ ഇല്ലെന്ന് സുഷമ സമ്മേളനത്തിൽപറഞ്ഞു. ലോകത്തിലെ എല്ലാ മതങ്ങളും സമാധാനത്തിനും സഹാനുഭൂതിക്കും സാഹോദര്യത്തിനും വേണ്ടി നിലകൊള്ളുന്നവയാണ്. ഖുർആനിലെ ഒരു ഒരു വാക്യം ഇങ്ങനെയാണ് 'മതത്തിൽ നിർബന്ധപ്രേരണയരുത്', ഋഗ്വേദത്തിൽ ഇങ്ങനെ പറയുന്നു- 'ദൈവം ഒന്നാണ്, പക്ഷേ ആളുകൾ പല വഴികളിലൂടെ അതിനെ വ്യാഖ്യാനിക്കുന്നു'. ഇതുതന്നെയാണ് ഇന്ത്യയുടെ എല്ലാ ചിന്തകളുടെയും അടിസ്ഥാനമെന്നും ലോകമതങ്ങളുടെ തത്ത്വമെന്നുമാണ് മഹാനായ തത്ത്വചിന്തകൻ സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുള്ളതെന്ന് സുഷമാ സ്വരാജ് സമ്മേളനത്തെ ഓർമിപ്പിച്ചു. Content highlights:OIC Summit EAM Sushama Swarj


from mathrubhumi.latestnews.rssfeed https://ift.tt/2GUPQib
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages