മണർകാട്: ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലൻസിൽ യുവതി പ്രസവിച്ചു. ഒപ്പമുണ്ടായിരുന്ന ഭർത്താവ് കുഞ്ഞിനെ കൈയിലേക്ക് ഏറ്റുവാങ്ങി. എരുമേലി മേലേക്കുറ്റിൽ റോയിയുടെ ഭാര്യ രാജി(25) യാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മണർകാടെത്തിയപ്പോൾ ആംബുലൻസിൽ പ്രസവിച്ചത്. മാസം തികയാതെ പ്രസവിച്ചതിനാൽ കുട്ടിയെ പിന്നീട് മെഡിക്കൽ കോളേജിലെ കുട്ടികളുടെ വിഭാഗത്തിലേക്ക് മാറ്റി. റാന്നി താലൂക്കാശുപത്രിയിൽനിന്ന് റഫർ ചെയ്തതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പാമ്പാടിയിലെത്തിയപ്പോൾ രാജിയുടെ അമ്മയും ഒപ്പം കയറി. മണർകാടെത്തിയപ്പോഴേക്കും വേദന കലശലായി. തുടർന്ന് ആംബുലൻസ് വഴിയരികിൽ നിർത്തി. മിനി വാനായതിനാൽ ആംബുലൻസിൽ സൗകര്യം തീരെ കുറവായിരുന്നു. കുട്ടിയെ ആദ്യം മണർകാട് സെന്റ് മേരീസ് ആശുപത്രിയിലെത്തിച്ചു. ഇവിടെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർമാരായ മേരി കുരുവിള, രേണു ജോളി മാത്യു, പീഡിയാട്രിഷൻ ഡോ. പി.എൽ.മാത്യു, ഡോ. സഹല എന്നിവർ ഇരുവരെയും പരിശോധിച്ചു. content highlights:Woman Gives Birth Inside Ambulance
from mathrubhumi.latestnews.rssfeed https://ift.tt/2Jth1mk
via
IFTTT
No comments:
Post a Comment