കോലഞ്ചേരി: തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനമേറ്റ് ചികിത്സയിൽ കഴിയുന്ന ഏഴുവയസ്സുകാരന് മസ്തിഷ്ക മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇക്കാര്യം സർക്കാർ ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ ബോർഡ് ചേർന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്നും കുട്ടി ചികിത്സയിൽ കഴിയുന്ന കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയുടെ നില അതിഗുരുതരമാണെന്നായിരുന്നു ഇതുവരെയുള്ള റിപ്പോർട്ടുകൾ. തലച്ചോറിലെ രക്തസ്രാവം തടയാൻ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയായിരുന്നു. കുട്ടിയുടെ തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെട്ട നിലയിലായിരുന്നു. ആറു സെന്റീമീറ്ററോളം നീളത്തിൽ തലയോട്ടിക്കു പൊട്ടലുണ്ട്. തലയോട്ടിക്കകത്ത് രക്തസ്രാവമുണ്ടായതിനെത്തുടർന്ന് തലച്ചോറിനുമുകളിൽ രക്തം കട്ടപിടിച്ചിരുന്നു. ഇത് നീക്കംചെയ്തെങ്കിലും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. കുട്ടിയുടെ ശ്വാസകോശത്തിലും വയറിലും ആന്തരിക മുറിവുണ്ട്. ഇതിനുകാരണം വാരിയെല്ലിനുണ്ടായ പൊട്ടലാകാം. അതിലൂടെ വായു അകത്തുകടന്നിട്ടുണ്ട്. ശരീരമാസകലം ചതവുണ്ട്. ആന്തരികാവയവങ്ങൾക്ക് ചതവും പുറത്ത് മർദനത്തിന്റെ പാടുകളും ഉണ്ടന്ന് ഡോക്ടർമാർ അറിയിച്ചു. കുട്ടിയെ ക്രൂരമായി ഉപദ്രവിച്ച തിരുവനന്തപുരം നന്ദൻകോട് സ്വദേശി അരുൺ ആനന്ദിനെ (36) വധശ്രമക്കുറ്റം ചുമത്തി പോലീസ് അറസ്റ്റുചെയ്തു. ഒരു കൊലപാതകമുൾപ്പെടെ ഏഴു കേസുകളിൽ പ്രതിയാണ് ഇയാൾ. 2008-ൽ ജഗതിയിൽവെച്ച് സുഹൃത്തായ വിജയരാഘവനെ കുപ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയായിരുന്നു. കേസിൽ ഇയാളെ കോടതി വെറുതെവിടുകയായിരുന്നു. content highlights:Thodupuzha boy critical after assault by stepfather
from mathrubhumi.latestnews.rssfeed https://ift.tt/2UnwzMs
via
IFTTT
No comments:
Post a Comment