മുംബൈ: വ്യാപാര ആഴ്ചയുടെ തുടക്കദിവസംതന്നെ ഓഹരി വിപണിയിൽ കനത്ത നഷ്ടം. സെൻസെക്സ് 361 പോയന്റ് താഴ്ന്ന് 37803ലും നിഫ്റ്റി 103 പോയന്റ് നഷ്ടത്തിൽ 11353ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 431 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1274 ഓഹരികൾ നഷ്ടത്തിലുമാണ്. പൊതുമേഖല ബാങ്ക്, ഫാർമ, വാഹനം, ലോഹം, എഫ്എംസിജി, ഊർജം തുടങ്ങി മിക്കവാറും വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലാണ്. ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ്, കോൾ ഇന്ത്യ, ടെക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഹിൻഡാൽകോ, വേദാന്ത, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, എസ്ബിഐ, യെസ് ബാങ്ക്, റിലയൻസ്, ടാറ്റ മോട്ടോഴ്സ്, ഐടിസി, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2YnOB0z
via
IFTTT
No comments:
Post a Comment