ഗുവാഹാട്ടി: അസം ധനമന്ത്രി ഹിമാന്ത ബിസ്വ ശർമ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ പാർട്ടിയുടെ പ്രധാന നേതാവാണെന്ന് ബി ജെ പി നേതാവ്രാം മാധവ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ കാര്യവുമായി ബന്ധപ്പെട്ട് ഹിമാന്തയുടെ സ്ഥാനം ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷായുടേതിനെക്കാൾ മുകളിലാണെന്നും രാം മാധവ് കൂട്ടിച്ചേർത്തു. രാജ്യത്തെ ബി ജെ പിയുടെ മുഴുവൻ തിരഞ്ഞെടുപ്പു ചുമതലയുള്ള അമിത് ഷാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ 25 സീറ്റുകളുടെ ചുമതലയുള്ള ഹിമാന്ത മത്സരിക്കാത്തത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു രാം മാധവ്. ഒരുപക്ഷെ, അമിത് ഷായുടേതിനെക്കാൾ പ്രയാസകരമായ ജോലിയാണ് ഹിമാന്തയുടേത് എന്നതാവാം അദ്ദേഹം മത്സരിക്കാതിരിക്കാനുള്ള കാരണം- രാം മാധവ് കൂട്ടിച്ചേർത്തു. ഹിമാന്തയ്ക്ക് ഇവിടെ 5-6 സർക്കാരുകളെ കൈകാര്യം ചെയ്യേണ്ടതുണ്ട്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ മുഴുവൻ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഉത്തരവാദിത്തവും ഹിമാന്തയ്ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് ഒരുപാട് ഊർജവും സമയവും ആവശ്യമായുണ്ട്. അതിനാലാണ് അദ്ദേഹത്തെ പാർട്ടി ഒരു സീറ്റിലേക്ക് ചുരുക്കാത്തത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ സ്ഥാനാർഥികൾക്കും വേണ്ടിയുള്ള വലിയ പ്രചാരണത്തിന് അദ്ദേഹത്തിന്റെ ഊർജം ഞങ്ങൾക്ക് ആവശ്യമുണ്ട്- രാം മാധവ് കൂട്ടിച്ചേർത്തു. ഹിമാന്തയെ അസമിലെ തേസ്പുറിൽനിന്ന് മത്സരിപ്പിക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തനിക്ക് സീറ്റ് നഷ്ടമായേക്കുമെന്ന് മനസ്സിലായതോടെ തേസ്പുർ സിറ്റിങ് എം പി രാം പ്രസാദ് ശർമ ഇതിൽ പ്രതിഷേധിക്കുകയും പ്രാഥമികാംഗത്വത്തിൽനിന്ന് രാജിവെക്കാൻ ഒരുങ്ങുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തുനിന്നുള്ള സ്ഥാനാർഥികളുടെ പട്ടിക പുനഃപരിശോധിക്കാൻ ദേശീയനേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകുകയായിരുന്നു. രാം പ്രസാദ് ശർമയുടെ അടുത്ത അനുയായിയും അസം ടീ ട്രൈബ്സ് വെൽഫെയർ മന്ത്രി പല്ലബ് ലോചൻ ദാസിനെ തേസ്പുറിൽനിന്ന് മത്സരിപ്പിക്കാൻ തീരുമാനമാവുകയും ചെയ്തു. content highlights:Himanta Biswa Sarma above Amit Shah for Northeast says Ram Madhav
from mathrubhumi.latestnews.rssfeed https://ift.tt/2Ftv3Pn
via
IFTTT
No comments:
Post a Comment