ദെഹ്റാദൂൺ: വീരമൃത്യുവരിച്ച ജവാൻമാരുടെ അമ്മമാരെയും ഭാര്യമാരെയും ആദരിക്കുന്ന ചടങ്ങിൽ അമ്മമാരുടെ കാൽ തൊട്ട് വന്ദിച്ച് പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ. പ്രതിരോധ മന്ത്രി അമ്മമാരുടെ കാൽ തൊടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ ഷെയർ ചെയ്യപ്പെടുകയാണ്. തിങ്കളാഴ്ച ദെഹ്റാദൂണിലെ ഹത്തിബർക്കലയിൽ വീരമൃത്യുവരിച്ച ജവാൻമാരുടെ ഭാര്യമാരെയും അമ്മമാരെയും ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഷാൾ പുതച്ചു കൊണ്ടും ബൊക്ക നൽകിക്കൊണ്ടുമായിരുന്നു പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ ഇവരെ ആദരിച്ചത്. ഓരോ അമ്മമാരെയും ആദരിക്കാനായി സ്റ്റേജിലേക്ക് വിളിക്കുമ്പോൾ പ്രതിരോധ മന്ത്രി അവരുടെ കാൽ തൊട്ടു വന്ദിക്കുന്നത് വീഡിയോയിൽ കാണാം. ചടങ്ങിനിടെ വൺ റാങ്ക് വൺപെൻഷൻ വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ നിർമ്മല സീതാരാമൻ രൂക്ഷമായി വിമർശിച്ചു.യുപിഎ ഭരണകാലത്ത് 500 കോടിരൂപയാണ് നീക്കിവെച്ചതെങ്കിൽ മോദി സർക്കാരിന്റെകാലത്ത് 35000 കോടി രൂപ മുൻ പട്ടാളക്കാർക്കായി നീക്കിവെച്ചെന്ന് നിർമ്മലസീതാരമൻ അവകാശപ്പെട്ടു. "കഴിഞ്ഞ 60 വർഷമായി യുദ്ധ സ്മാരകം നടപ്പാവാതെ കിടക്കുകയായിരുന്നു. നാല് പ്രധാന യുദ്ധങ്ങൾ ഇതിനിടെ ഉണ്ടായി. യുദ്ധത്തിൽ വീരമൃത്യുവരിച്ചവർക്ക് ഒരു ചെറു സ്മാരകം പോലും ദേശീയതലത്തിൽ ഉണ്ടായിരുന്നില്ല. ഈ ഫെബ്രുവരിയിൽ യുദ്ധസ്മാരകം നമ്മുടെ പട്ടാളക്കാർക്കായി സമർപ്പിച്ചു", നിർമ്മല സീതാരാമൻ പറഞ്ഞു. #WATCH Defence Minister Nirmala Sitharaman felicitates and touches feet of mothers of martyrs during Shaurya Samman Samaroh in Dehradun earlier today. #Uttarakhand pic.twitter.com/JbT98o9NDC — ANI (@ANI) March 4, 2019 content highlights:Defence Minister Nirmala Sitharaman touches feet of martyrs mothers in Dehradoon
from mathrubhumi.latestnews.rssfeed https://ift.tt/2TrBxHQ
via
IFTTT
No comments:
Post a Comment