ഇനി 5ജി-യുടെ കാലം; ഏപ്രില്‍ മാസത്തോടെ 5ജി ഫോണുകള്‍ ഇന്ത്യയിലെത്തും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, March 6, 2019

ഇനി 5ജി-യുടെ കാലം; ഏപ്രില്‍ മാസത്തോടെ 5ജി ഫോണുകള്‍ ഇന്ത്യയിലെത്തും

സിയൂൾ: 5ജിയിൽ പ്രവർത്തിക്കുന്ന പ്രീമിയം സ്മാർട്ട്ഫോണുകൾ ഏപ്രിൽ മാസത്തോടെ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. ടെസ്റ്റ് റണ്ണിലുണ്ടായ കാലതാമസവും പാർട്സുകളുടെ ദൗർലഭ്യതയെയും തുടർന്നാണ് 5ജി ഫോണുകൾ വൈകിയതെന്നും റിപ്പോർട്ടുണ്ട്. പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ സാംസങ് ഇലക്ട്രോണിക്സ് പുറത്തിറക്കിയിട്ടുള്ള എസ്10 ഫോണിന്റെ 5ജി പതിപ്പ് അടുത്ത മാസം ആദ്യം പുറത്തിറക്കും. ഇതിനൊപ്പം, എൽജിയുടെ വി50-യുടെ 5ജി ഫോണും അടുത്തമാസം വിപണിയിലെത്തുമെന്നാണ് വിവരം. കഴിഞ്ഞ മാസമാണ് ഗ്യാലക്സി എസ്10 സ്മാർട്ട് ഫോൺ സാംസങ്ങ് അവതരിപ്പിച്ചത്. ഈ കമ്പനിക്ക് പുറമെ, ചൈനീസ് കമ്പനികളായ വൺപ്ലസ്, വിവോ, ഒപ്പോ, ഷവോമി തുടങ്ങിയവ 5ജി സ്മാർട്ട് ഫോൺ പുറത്തിറക്കുമെന്ന് മുമ്പ് അറിയിച്ചിരുന്നു. എന്നാൽ, 2020-ഓടെ മാത്രമേ 5ജി നെറ്റ്വർക്ക് സംവിധാനം വാണിജ്യാടിസ്ഥാനത്തിൽ ഇന്ത്യയിൽ ലഭ്യമാകുകയുള്ളു.അതിവേഗ ഇന്റർനെറ്റ് തന്നെയാണ് 5 ജിയും ഉറപ്പുനൽകുന്നത്. 4 ജിയെക്കാൾ വേഗത്തിലുള്ള ഇന്റർനെറ്റ് ലഭ്യത 5 ജിയിലൂടെ ലഭ്യമാകും. സെക്കൻഡിൽ ഒരു ഗിഗാബൈറ്റിന് മുകളിലായിരിക്കും വേഗം. ഇതിന് പുറമെ, സ്പീഡ് ഒട്ടും കുറയാതെ തന്നെ ഒന്നിലേറെ ഡിവൈസുകൾ ഒരേ സമയം കണക്ട് ചെയ്യാനാകുമെന്നതും 5ജിയുടെ പ്രത്യേകതയാണ്. Content Highlights:5G smartphones likely to hit Indian market in April


from mathrubhumi.latestnews.rssfeed https://ift.tt/2tOKuwg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages