നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി ജര്‍മനി,വെയ്ല്‍സിനും ബെല്‍ജിയത്തിനും വിജയം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, March 25, 2019

നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി ജര്‍മനി,വെയ്ല്‍സിനും ബെല്‍ജിയത്തിനും വിജയം

ലണ്ടൻ: യൂറോ കപ്പ് യോഗ്യതാ റൗണ്ടിൽ നെതർലൻഡ്സിനെതിരേ ജർമനിക്ക് വിജയം. കരുത്തൻമാർ കളത്തിലിറങ്ങിയ മത്സരത്തിൽ അവസാന മിനിറ്റിലായിരുന്നു ജർമനി വിജയഗോൾ നേടിയത്. ലിറോയ് സാനെ, സെർജി ഗ്നാബറി, നിക്കോ ഷുൾസ് എന്നിവർ ജർമനിക്കായി ഗോൾ നേടിയപ്പോൾ ഹോളണ്ടിന് വേണ്ടി മെംഫിസ് ദിപേയും ഡി ലിറ്റും ഗോളടിച്ചു. ആംസ്റ്റർഡാമിൽ നടന്ന മത്സരത്തിൽ അസിസ്റ്റും ഗോളുമായി നിക്കോ ഷുൾസ് ജർമനിക്കായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതേസമയം സൈപ്രസിനെ എതിരില്ലാത്ത രണ്ട് ഗോളിന് ബെൽജിയം തോൽപ്പിച്ചു. ഈഡൻ ഹസാർഡും മിച്ചി ബാത്ശുവായിയുമാണ് ബെൽജിയത്തിനായി ഗോൾ നേടിയത്. നൂറാം മത്സരത്തിൽ ഗോളടിക്കാനായത് ഹസാർഡിന് ഇരട്ടിമധുരം നൽകുന്നു. ബെൽജിയത്തിന് വേണ്ടി 100 മത്സരങ്ങൾ കളിക്കുന്ന മൂന്നാമത്തെ താരമാണ് ഹസാർഡ്. മറ്റൊരു മത്സരത്തിൽ വെയ്ൽസ് വിജയത്തോടെ തുടങ്ങി. സ്ലൊവാകിയയെ ഒരൊറ്റ ഗോളിനാണ് വെയ്ൽസ് തോൽപ്പിച്ചത്. കളി തുടങ്ങി അഞ്ചു മിനിറ്റിനുള്ളിൽ തന്നെ വെയ്ൽസ് ലീഡെടുത്തു. സ്വാൻസി സിറ്റി താരം ഡാനിയൽ ജെയിംസ് ആയിരുന്നു വിജയഗോളിനുടമ. ജർമനിയുടെ വിജയഗോൾ The Germans save themselves the embarrassment. Nico Schulz with the goal. #NEDGER pic.twitter.com/LzcMQFfPm4 — Khai (@SpectreGoal) March 24, 2019 Content Highlights: euro cup qualifiers germnay wins vs netherlands


from mathrubhumi.latestnews.rssfeed https://ift.tt/2FyoGvB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages