കോട്ടയം: ഇരട്ടപ്പാത കമ്മിഷൻചെയ്യുന്നതിനു മുന്നോടിയായിട്ടുള്ള സിഗ്നലിങ് ജോലികൾക്കായി കോട്ടയം റൂട്ടിൽ ഏഴുദിവസം തീവണ്ടികൾക്കു നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയംവഴിയുള്ള ആറു പാസഞ്ചറും ആലപ്പുഴവഴിയുള്ള അഞ്ചു പാസഞ്ചറും റദ്ദാക്കി. കോട്ടയത്തും കുറുപ്പന്തറയിലും ട്രെയിൻ പിടിച്ചിടും. അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുന്നതോടെ കുറുപ്പന്തറ-ഏറ്റുമാനൂർ രണ്ടാം റെയിൽപ്പാത 31-നു തുറക്കും. 25 മുതൽ 31 വരെ റദ്ദാക്കിയ പാസഞ്ചറുകൾ(കോട്ടയംവഴി): *56387 എറണാകുളം-കായംകുളം പാസഞ്ചർ *56388 കായംകുളം-എറണാകുളം പാസഞ്ചർ *66300 കൊല്ലം-എറണാകുളം മെമു *66301 എറണാകുളം-കൊല്ലം മെമു *66307 എറണാകുളം-കൊല്ലം മെമു *66308 കൊല്ലം-എറണാകുളം മെമു 27 മുതൽ 31 വരെ റദ്ദാക്കിയ പാസഞ്ചറുകൾ (ആലപ്പുഴവഴി): *56380 കായംകുളം-എറണാകുളം പാസഞ്ചർ *56381 എറണാകുളം-കായംകുളം പാസഞ്ചർ *56382 കായംകുളം-എറണാകുളം പാസഞ്ചർ *66302 കൊല്ലം-എറണാകുളം മെമു *66303 എറണാകുളം-കൊല്ലം മെമു ആലപ്പുഴവഴി സർവീസ് നടത്തുന്നവ: * മാർച്ച് 27 മുതൽ 31 വരെ: കന്യാകുമാരി-മുംബൈ സി.എസ്.ടി. ജയന്തി എക്സ്പ്രസ്, ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് *25, 29: കോർബ തിരുവനന്തപുരം എക്സ്പ്രസ് *മാർച്ച് 31: നാഗർകോവിൽ-മംഗളൂരു പരശുറാം, തിരുവനന്തപുരം-ഹൈദരാബാദ് ശബരി, കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥ്, തിരുവനന്തപുരം-ന്യൂഡൽഹി കേരള, ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസ്. ഈ ട്രെയിനുകൾക്ക് എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, അന്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. വിവിധയിടങ്ങളിൽ പിടിച്ചിടുന്നവ: *25 മുതൽ 30 വരെ: തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസ് കോട്ടയം സ്റ്റേഷനിൽ ഒരുമണിക്കൂറോളം പിടിച്ചിടും. *25 മുതൽ 31 വരെ: മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്പ്രസ് 50 മിനിട്ട് കുറുപ്പന്തറയിൽ *25, 26 തീയതികളിൽ: ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് ഒരുമണിക്കൂർ കുറുപ്പന്തറയിൽ പിടിച്ചിടും. *28 മുതൽ 31 വരെ: അഞ്ച് പ്രതിവാര ട്രെയിനുകൾ 30 മിനിട്ടോളം കോട്ടയം റൂട്ടിൽ പിടിച്ചിടും. ഏറ്റുമാനൂരിൽ നിർത്തില്ല ഏറ്റുമാനൂർ യാർഡിൽ അടിപ്പാത നിർമാണവും യാർഡ് റീമോഡലിങ് ജോലികളും നടക്കുന്നതിനാൽ 31 മുതൽ മേയ് ഒന്നുവരെയുള്ള 32 ദിവസം ഉച്ചയ്ക്കുശേഷമുള്ള ഷൊർണൂർ-തിരുവനന്തപുരം വേണാട്, മംഗളൂരു-നാഗർകോവിൽ പരശുറാം എന്നിവ ഏറ്റുമാനൂരിൽ നിർത്തില്ല. Content Highlights:Train time reschedule
from mathrubhumi.latestnews.rssfeed https://ift.tt/2UdHlVO
via
IFTTT
No comments:
Post a Comment