ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്ന് ഭീകരരെ വധിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, March 28, 2019

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ മൂന്ന് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു.ഷോപ്പിയാനിലെ കെല്ലാറിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത് ഭീകരർ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെതുടർന്ന് തിരച്ചിൽ നടത്തിയ സുരക്ഷാസേനയ്ക്ക് നേരെ ഭീകരർവെടിയുതിർക്കുകയായിരുന്നു. തുടർന്ന് സി.ആർ.പി.എഫും ജമ്മു കശ്മീർ പോലീസും ഉൾപ്പെടുന്ന സുരക്ഷാസേന തിരിച്ചടിക്കുകയും മൂന്ന് ഭീകരരെ വധിക്കുകയും ചെയ്തു. സുരക്ഷാസേന വധിച്ച ഭീകരരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഔദ്യോഗികവക്താക്കൾ അറിയിച്ചു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംതവണയാണ് ഷോപ്പിയാനിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ ഇമാംസാഹിബ് എന്ന ഭീകരവാദിയെ സുരക്ഷാസേന വധിച്ചിരുന്നു. Content Highlights:three terrorists killed in encounter in jammu kashmir


from mathrubhumi.latestnews.rssfeed https://ift.tt/2JNT1KH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages