കോട്ടയം:രാവിലെ എറണാകുളത്തെ ജോലിസ്ഥലത്തേക്ക് കൂടെപ്പിറപ്പുകളോട് യാത്ര പറഞ്ഞിറങ്ങിയ ആതിര കരുതിയില്ല, തിരികെ വീട്ടിലെത്തുമ്പോൾ കാത്തിരിക്കുന്നത് വലിയ ദുരന്തവാർത്തയാണെന്ന്. അമ്മ ലെജിയും സഹോദരിമാരായ അന്നുവും നൈനുവും അപകടത്തിൽപ്പെട്ട വിവരം മൂത്ത സഹോദരിയായ ആതിരയെ അറിയിച്ചിരുന്നില്ല. എത്രയും വേഗം വീട്ടിൽ എത്തണമെന്നാണ് ബന്ധുക്കൾ ആതിരയോടു പറഞ്ഞത്. മണിക്കൂറുകൾക്കുള്ളിൽ എറണാകുളത്തുനിന്ന് ഏറ്റുമാനൂരിലെത്തിയ ആതിരയെ ബന്ധുക്കൾ ചേർന്നാണ് കൂട്ടികൊണ്ടുവന്നത്. വീടിന് സമീപത്തെ ആൾക്കൂട്ടം കണ്ടപ്പോൾ തന്റെ കൂടെപ്പിറപ്പുകൾക്ക് എന്തോ അപകടം സംഭവിച്ചു എന്ന് ആതിരയ്ക്ക് മനസ്സിലായി. കരഞ്ഞുകൊണ്ട് വീട്ടിലേക്കു കയറിയ ആതിര ബന്ധുക്കളോട് എന്താ സംഭവിച്ചതെന്ന് ചോദിച്ചു. അമ്മയും സഹോദരിമാരും അപകടത്തിൽപ്പെട്ട വിവരം ബന്ധുക്കൾക്ക് ആതിരെയെ പറഞ്ഞു മനസ്സിലാക്കാൻ കഴിഞ്ഞില്ല. അല്പസമയത്തിനുശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്നെത്തിയ അച്ഛൻ ബിജുവിനെ കണ്ട് ആതിര അലമുറയിട്ട് കരഞ്ഞു. ഏറെ നേരത്തിനുശേഷം അച്ഛൻ ബിജു, ആതിരയോട് അമ്മയും സഹോദരിമാരും അപകടത്തിൽ മരിച്ച വിവരം അറിയിച്ചു. അലമുറയിട്ടു കരഞ്ഞ ആതിര ബിജുവിന്റെ മടിയിലേക്ക് തളർന്നുവീണു. Content Highlights:Ettumanoor accident three dearth-athira
from mathrubhumi.latestnews.rssfeed https://ift.tt/2TlqWyY
via
IFTTT
No comments:
Post a Comment