മോദിയുടെ ശൂരത്വം അഭിനന്ദന്റെ തിരിച്ചുവരവ് ഉറപ്പാക്കിയെന്ന് സ്മൃതി ഇറാനി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, March 2, 2019

മോദിയുടെ ശൂരത്വം അഭിനന്ദന്റെ തിരിച്ചുവരവ് ഉറപ്പാക്കിയെന്ന് സ്മൃതി ഇറാനി

ന്യൂഡൽഹി: വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർത്തമന്റെ തിരിച്ചുവരവിന്റെ ക്രെഡിറ്റ് ഒരു ആർഎസ്എസ് സ്വയംസേവകന്റെ ശൂരത്വത്തിനാണ് നൽകേണ്ടതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേരെടുത്ത് പറയാതെയായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം. ഇന്ത്യയുടെ പുത്രൻ ഇന്ത്യയിലേക്ക് തിരിച്ചെത്തിയതിൽ സംഘത്തിന് അഭിമാനിക്കാം. 48 മണിക്കൂറിനുള്ളിൽ അതിന് കഴിഞ്ഞത് ഒരു ആർഎസ്എസ് സ്വയംസേവകന്റെ പരാക്രം(ശൂരത്വം) കൊണ്ടാണ്. ബിജെപി നേതാവ് സുധാൻശു മിത്തലിന്റെ ആർഎസ്എസ്: ബിൽഡിങ് ഇന്ത്യ ത്രൂ സേവ എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചുകൊണ്ട് സംസാരിക്കുമ്പോഴാണ് സ്മൃതി ഇറാനി ഈ അഭിപ്രായപ്രകടനം നടത്തിയതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. പുൽവാമ തീവ്രവാദി ആക്രമണത്തെ ബിജെപി രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷം നിരന്തരം കുറ്റപ്പെടുത്തുന്നതിനിടെയാണ് സ്മൃതി ഇറാനിയുടെ പരാമർശം കൂടി വരുന്നത്. Content Highlghts:Smriti Irani, Abhinandan Varthaman,credits PM Narendra Modi


from mathrubhumi.latestnews.rssfeed https://ift.tt/2UepElC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages