പാക് ഷെല്ലാക്രമണത്തില്‍ കശ്മീരില്‍ അമ്മയും രണ്ടുമക്കളും കൊല്ലപ്പെട്ടു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, March 2, 2019

പാക് ഷെല്ലാക്രമണത്തില്‍ കശ്മീരില്‍ അമ്മയും രണ്ടുമക്കളും കൊല്ലപ്പെട്ടു

ജമ്മു: വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ നടത്തിയ ആക്രമണത്തിൽ അമ്മയും കുട്ടികളുമടക്കം മൂന്നുപേർ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലെ സലോത്രിയിലാണ് സംഭവം. പാകിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. റുബാന കൗസർ ഇവരുടെ മകൻ ഫസാൻ, ഒമ്പതുമാസം പ്രായമുള്ള മകൾ ഷബ്നം എന്നിവരാണ് പാക് ഷെല്ലാക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടത്. റുബാന കൗസറിന്റെ ഭർത്താവ് ഉൾപ്പെടെ രണ്ടുപേർക്ക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റു. പൂഞ്ചിലെ സലോത്രി, മൻകോട്ട്, കൃഷ്ണഗടി, ബാലകോട്ട് എന്നിവിടങ്ങളിലുംപാകിസ്താന്റെ ഭാഗത്തുനിന്ന് രൂക്ഷമായ ഷെല്ലാക്രമണം നടക്കുന്നുണ്ട്. കഴിഞ്ഞ എട്ടുദിവസമായി പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ച് പ്രകോപനം തുടരുകയാണ്. ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടന്നതോടെ ഇന്ത്യ ശക്തമായ പ്രത്യാക്രമണം നടത്തുന്നുണ്ട്. മോർട്ടാറും ഹൊവിറ്റ്സർ പീരങ്കിയുമുപയോഗിച്ചാണ് പാകിസ്താൻ ആക്രമണം നടത്തുന്നതെന്ന് സൈനികവൃത്തങ്ങൾ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച പാകിസ്താൻ നടത്തിയ വെടിവെപ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. പൂഞ്ച്, രജൗറി ജില്ലകളിൽ ജനവാസകേന്ദ്രങ്ങളും സൈനിക പോസ്റ്റുകളും ലക്ഷ്യമിട്ട് തുടർച്ചയായി പാക് സൈന്യം വെടിവെക്കുന്നുണ്ട്. 60 തവണയാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ പാക്സ്താൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. Content Highlights:3 villagers killed, 2 injured in heavy shelling by Pak forces along LoC


from mathrubhumi.latestnews.rssfeed https://ift.tt/2TribCt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages