ഗാങ്ടോക്ക്(സിക്കിം): തന്റെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം കണ്ടെത്താനായിരണ്ട് ജെഴ്സികൾ ലേലത്തിന് വെച്ച്മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ബൈചൂങ് ബൂട്ടിയ.കഴിഞ്ഞ വർഷം മാർച്ച് 31നാണ് ബൂട്ടിയ തന്റെ രാഷ്ട്രീയ പാർട്ടിയായ ഹംരോ സിക്കിം പാർട്ടി രൂപീകരിക്കുന്നത്.ആദ്യമായാണ് ഹംരോ സിക്കിം ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പട്ടിണിക്കെതിരായ മത്സരം പേരിൽ ഐക്യരാഷ്ട്ര സഭ സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിൽ അണിഞ്ഞ ജെഴ്സിയാണ് ലേലത്തിൽ വച്ചിരിക്കുന്നതിൽ ഒന്ന്. രണ്ടാമത്തേത് 2012ൽ ബയേൺ മ്യൂണിക്കിനെതിരായി തന്റെ വിടവാങ്ങൽ മത്സരം കളിച്ചപ്പോൾ അണിഞ്ഞ ജെഴ്സിയാണ്. ലോകോത്തര ഫുട്ബോൾ താരങ്ങളായ സിനദിൻ സിദാൻ, ഫിഗോ തുടങ്ങിയവരുടെ ഒപ്പുകളും ഈ ജെഴ്സികളിലുണ്ട്. പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരെ, സുഹൃത്തുക്കളെ.. ഞങ്ങൾ സിക്കിമിൽ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലേത് പോലെ തന്നെ അഴിമതി, തൊഴിലില്ലായ്മ, കർഷകർ നേരിടുന്ന ദുരിതം പോലുള്ള പ്രശ്നങ്ങൾ സിക്കിമിലുമുണ്ട്. ഈ പോരാട്ടത്തിൽ ഞങ്ങൾക്ക് നിങ്ങളുടെ പിന്തുണ ആവശ്യമാണ്- ബൂട്ടിയ ട്വിറ്ററിൽ കുറിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സന്തോഷം നിറഞ്ഞ സിക്കിമിനായുള്ള നയങ്ങൾ നടപ്പിലാക്കുമെന്നാണ് പാർട്ടിയുടെ പ്രകടന പത്രിക പറയുന്നത്. സിക്കിം യുവത്വത്തെ സ്വയംപര്യാപ്തരാക്കാനുള്ള പദ്ധതികൾ തങ്ങൾക്കുണ്ടെന്ന് ബൂട്ടിയ പറഞ്ഞിരുന്നു. സിക്കിം യുവത്വം അന്തസോടെ ജീവിക്കുന്ന സാഹചര്യമാണ് തങ്ങളുടെ ലക്ഷ്യമെന്നും ബൂട്ടിയ വ്യക്തമാക്കി. ഒരു ലോക്സഭ മണ്ഡലം മാത്രമുള്ള സിക്കിമിൽ കഴിഞ്ഞ രണ്ട് തവണയും സിക്കിം ഡെമോക്രാറ്റിക്ക് ഫ്രണ്ടാണ് വിജയിച്ചത്. സംസ്ഥാനത്തെ 32 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും ലോക്സഭ തിരഞ്ഞെടുപ്പിന്റെ കൂടെ ഏപ്രിൽ 11നാണ് നടക്കുക. content highlights:Bhaichung Bhutia Auctions Two Jerseys To Fight Polls
from mathrubhumi.latestnews.rssfeed https://ift.tt/2Fzoaxy
via
IFTTT
No comments:
Post a Comment