കാര്‍ തകരുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ സ്‌ഫോടനത്തില്‍ അമ്മയും കുഞ്ഞും മരിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, March 30, 2019

കാര്‍ തകരുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ സ്‌ഫോടനത്തില്‍ അമ്മയും കുഞ്ഞും മരിച്ചു

ബംഗളൂരു : സിനിമ ചിത്രീകരണത്തിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ അമ്മയും കുഞ്ഞും കൊല്ലപ്പെട്ടു. ബെംഗളൂരുവിൽ കന്നഡ ചിത്രം രണത്തിന്റെ ചിത്രീകരണത്തിനിടയിൽ വെള്ളിയാഴ്ച്ചയാണ് അപകടമുണ്ടയാത്. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം ബെംഗളൂരുവിലെ സിനിമാലൊക്കേഷനിലുണ്ടായ അപകടത്തിൽ ഇരുപത്തിയെട്ടുകാരിയായ സുമേര ബാനുവും അവരുടെ അഞ്ചു വയസുള്ള മകൾ അയേര ബാനുവുമാണ് കൊല്ലപ്പെട്ടത്. അപകടത്തിൽഗുരുതരമായി പരിക്കേറ്റ മൂത്ത മകൾ സൈനബ് ബാനുവിനെ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യെലഹങ്ക സ്വദേശിയായ കൊല്ലപ്പെട്ട യുവതിയും ഭർത്താവും കുഞ്ഞുങ്ങളുമായി കാറിൽ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു. പുലർച്ചെ 3.30 ന് സിനിമ ഷൂട്ടിങ്ങിനെ തുടർന്ന് ഗതാഗതക്കുരുക്കുണ്ടായപ്പോൾ കാറിൽ നിന്ന് ഇവർ പുറത്തിറങ്ങി നിൽക്കുകയായിരുന്നു. സ്ഫോടനമുണ്ടായ സ്ഥലത്തു നിന്നും 50 മീറ്റർ ദൂരെയായിരുന്നു അപകടത്തിൽപ്പെട്ട കുടുംബം നിന്നിരുന്നത്. സിലിണ്ടർ പൊട്ടിത്തെറിച്ചപ്പോൾ സ്ഫോടനത്തിന്റെ ആഘാതത്തിൽ അമ്മയുടെയും കുഞ്ഞിന്റേയും ശരീരങ്ങൾ ചിന്നിച്ചിതറി.മൂത്ത മകൾ അമ്മയുടെ അരികെ തന്നെയാണ് നിന്നിരുന്നതെന്നും താനും മകളും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും യുവതിയുടെ ഭർത്താവ് പോലീസിനോട് പറഞ്ഞു. മരണത്തിനു കാരണക്കാരായവർക്കെതിരെ മന:പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ് റജിസ്റ്റർ ചെയ്യുമെന്ന് പോലീസ് കമ്മീഷണർ അറിയിച്ചു. അതേ സമയം പോലീസിന്റെയോ ഫയർഫോഴ്സിന്റെയോ അനുമതിയില്ലാതെയാണ് നാലുദിവസമായി സംഭവസ്ഥലത്ത് ചിത്രീകരണം നടന്നിരുന്നതെന്ന് ജില്ലാ കമ്മീഷണർ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. സിനിമ സംഘം വിവരമറിയിക്കാതെ സ്ഥലംവിടുകയാണ് ചെയ്തതെന്ന് കമ്മീഷണർ പറഞ്ഞു. ചേതൻ, ചിരഞ്ജീവി സർജ, വരലക്ഷ്മി ശരത് കുമാർ എന്നിവർ അഭിനയിക്കുന്ന ചിത്രമാണ് രണം. വി സമുദ്രയാണ് സംവിധാനം. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തെ സഹായിക്കാൻ സന്നദ്ധമാണെന്നും ആശുപത്രിയിലുള്ള കുട്ടിയുടെ ചികിത്സയ്ക്ക് സഹായം നൽകുമെന്നും നടൻ ചേതൻ പറഞ്ഞു. Content Highlights :gas cylinder blast during kannada film ranams shooting mother and daughter died, Ranam Kannada film shooting


from mathrubhumi.latestnews.rssfeed https://ift.tt/2Udzdo8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages