മോദി ഒരുകോടി തൊഴിലവസരങ്ങൾ ഇല്ലാതാക്കിയെന്ന് രാഹുൽ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, March 21, 2019

മോദി ഒരുകോടി തൊഴിലവസരങ്ങൾ ഇല്ലാതാക്കിയെന്ന് രാഹുൽ

ഇംഫാൽ: വർഷംതോറും രണ്ടുകോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വാഗ്ദാനംചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞവർഷംമാത്രം ഒരുകോടി തൊഴിലവസരങ്ങൾ ഇല്ലാതാക്കിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ആരോപിച്ചു. 2018-ൽ പ്രതിദിനം 30,000 തൊഴിലാണ് മോദി നഷ്ടപ്പെടുത്തിയത്. നോട്ടുനിരോധനം ഒട്ടേറെ പേരുടെ ജീവിതമാണ് തച്ചുടച്ചത്. മോദിക്കത് തമാശയാണ്. ഓരോ സന്ദർശനത്തിലും നരേന്ദ്രമോദി മണിപ്പുരിന്റെ സംസ്കാരത്തെയും ചരിത്രത്തെയും അവഹേളിക്കുകയായിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മണിപ്പുരിലും പൗരത്വഭേദഗതിനിയമം നടപ്പാക്കുമെന്നാണ് ബി.ജെ.പി. അധ്യക്ഷൻ അമിത് ഷാ പറഞ്ഞത്. ഈ നിയമം നടപ്പാക്കാൻ അനുവദിക്കില്ല. പൗരത്വഭേദഗതി ബിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ പാസാക്കില്ല -ഇംഫാലിൽ നടന്ന പൊതുസമ്മേളത്തിൽ രാഹുൽഗാന്ധി പറഞ്ഞു. പി.എം.ഒ. പ്രചാരണമന്ത്രിയുടെ ഓഫീസായി രാജ്യത്തെ പി.എം. ഓഫീസിനെ 'പ്രചാരണമന്ത്രിയുടെ ഓഫീസായി' പ്രധാനമന്ത്രി നരേന്ദ്രമോദി തരംതാഴ്ത്തിയെന്ന് രാഹുൽഗാന്ധി ആരോപിച്ചു. മണിപുർ സംസ്ഥാന ചലച്ചിത്ര വികസന സൊസൈറ്റിയിൽ വിദ്യാർഥികളോട് സംസാരിക്കയായിരുന്നു അദ്ദേഹം. കോൺഗ്രസ് സാംസ്കാരിക അധീശത്വത്തിൽ വിശ്വസിക്കുന്നില്ല. ഓരോ സംസ്ഥാനത്തിന്റെയും തനത് സംസ്കാരം ബഹുമാനിക്കപ്പെടണം. നരേന്ദ്രമോദിയുടെ ഭരണകാലത്ത് ഇതായിരുന്നില്ല സ്ഥിതി -രാഹുൽ പറഞ്ഞു. Content Highlights:rahul gandhi against pm modi


from mathrubhumi.latestnews.rssfeed https://ift.tt/2CuEi17
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages