നയന്‍താരയെക്കുറിച്ച് മോശം പരാമര്‍ശം:രാധാരവിയെ ഡിഎംകെ സസ്‌പെന്‍ഡ് ചെയ്തു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, March 25, 2019

നയന്‍താരയെക്കുറിച്ച് മോശം പരാമര്‍ശം:രാധാരവിയെ ഡിഎംകെ സസ്‌പെന്‍ഡ് ചെയ്തു

ചെന്നൈ: പൊള്ളാച്ചി പീഡനക്കേസിനെ കുറിച്ചും നടി നയൻതാരയെ കുറിച്ചും മോശം പരാമർശം നടത്തിയ നടൻ രാധാരവിയെ ഡി എം കെ സസ്പെൻഡ് ചെയ്തു. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് രാധാരവിയെ സസ്പെൻഡ് ചെയ്ത വിവരം ഡി എം കെ ജനറൽ സെക്രട്ടറി കെ അൻപഴകനാണ് ഞായറാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചത്. പാർട്ടിയുടെ എല്ലാ ചുമതലകളിൽനിന്നും രാധാരവിയെ ഒഴിവാക്കിയിട്ടുമുണ്ട്. നയൻതാര മുഖ്യവേഷത്തിൽ അഭിനയിക്കുന്ന കൊലൈയുതിർകാലം എന്ന സിനിമയുടെ ട്രെയിലർ പുറത്തിറക്കുന്ന ചടങ്ങിനിടെ ആയിരുന്നു നയൻതാരയ്ക്കെതിരെ രാധാരവി മോശം പരാമർശം നടത്തിയത്. ലേഡി സൂപ്പർസ്റ്റാർ എന്ന് നയൻതാരയെ വിശേഷിപ്പിക്കുന്നതിനെ വിമർശിച്ച രാധാരവി, സൂപ്പർസ്റ്റാർ വിശേഷണങ്ങൾ എം.ജി.ആറിനെയും ശിവാജി ഗണേശനെയും പോലെയുള്ളവർക്ക് ചേർന്നതാണെന്നും പറഞ്ഞിരുന്നു. തമിഴർ കാര്യങ്ങൾ പെട്ടെന്ന് മറക്കുന്നവരായതിനാലാണ് നയൻതാരയ്ക്ക് ഇപ്പോഴും സിനിമയിൽ അഭിനയിക്കാനാകുന്നത്. ഇതേ നയൻതാര യക്ഷിയായും സീതയായും വേഷമിടുന്നു. മുമ്പൊക്കെ കെ.ആർ. വിജയയെപ്പോലുള്ളവരാണ് സീതയെ അവതരിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആർക്കുവേണമെങ്കിലും സീതയായി അഭിനയിക്കാമെന്ന അവസ്ഥയാണെന്നും രാധാരവി പറഞ്ഞിരുന്നു. ചടങ്ങിൽ നയൻതാര പങ്കെടുത്തിരുന്നില്ല. തമിഴ്നാട്ടിൽ അടുത്തിടെ ഏറെ ചർച്ചയായ പൊള്ളാച്ചി ലൈംഗിക പീഡനക്കേസിനെക്കുറിച്ചും പ്രസംഗത്തിൽ രാധാരവി വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു. പൊള്ളാച്ചി കേസ് ബിഗ് ബജറ്റ് സിനിമപോലെയാണ്. ചെറിയ സിനിമകളിൽ ഒരു ബലാത്സംഗമേ കാണൂ. എന്നാൽ ബിഗ്ബജറ്റ് സിനിമകളിൽ പൊള്ളാച്ചി സംഭവത്തിലേതുപോലെ നിരവധി പീഡനങ്ങൾ കാണുമെന്നായിരുന്നു രാധാരവി പറഞ്ഞത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സാമൂഹികമാധ്യമങ്ങളിൽ ഒട്ടേറെപ്പേരാണ് നടനെതിരേ പ്രതിഷേധമുയർത്തുന്നത്. ഗായിക ചിന്മയിയും പരാമർശത്തിനെതിരേ രംഗത്തെത്തി. മുഖ്യധാരാ നടന്മാർ വിഷയത്തിൽ പ്രതികരിക്കാത്തതിനെയും അവർ വിമർശിച്ചു. content highlights:dmk suspends actor Radha Ravi over controversial remarks against nayantara and pollachi rape case


from mathrubhumi.latestnews.rssfeed https://ift.tt/2WkFED6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages