കൊട്ടിയം : കടലിൽ കാൽ നനയ്ക്കാനിറങ്ങിയ നവദമ്പതിമാരെ തിരയിൽപ്പെട്ട് കാണാതായി. കൊട്ടിയം സുഗതൻമുക്കിനുസമീപം കല്ലുവിളവീട്ടിൽ പരേതനായ ഗോപാലന്റെയും ഇന്ദിരയുടെയും മകൻ സുനിൽകുമാർ (27), ഭാര്യ ശാന്തിനി (19) എന്നിവരെയാണ് കൊല്ലം ബീച്ചിനുസമീപം കടലിൽ കാണാതായത്. ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. സുനിൽകുമാറിന്റെ സഹോദരഭാര്യയുടെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ രാവിലെ പെരുമണിലേക്ക് പോയതായിരുന്നു ഇരുവരും. വിവാഹം കഴിഞ്ഞ് വൈകീട്ടോടെയാണ് കൊല്ലം ബീച്ചിലെത്തിയത്. സഹോദരനും മറ്റു ബന്ധുക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു. കാൽ നനയ്ക്കാനിറങ്ങിയ ശാന്തിനി തിരയിൽപ്പെടുന്നതുകണ്ട് രക്ഷിക്കാനിറങ്ങിയപ്പോഴാണ് സുനിൽകുമാറും തിരയിൽപ്പെട്ടത്. content highlights:kollam beach couple drowned
from mathrubhumi.latestnews.rssfeed https://ift.tt/2TudWC3
via
IFTTT
No comments:
Post a Comment