കങ്കാരു എലിയ്ക്ക് മുന്നില്‍ പാമ്പും 'മുട്ടു മടക്കും' - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, March 30, 2019

കങ്കാരു എലിയ്ക്ക് മുന്നില്‍ പാമ്പും 'മുട്ടു മടക്കും'

ചാടിച്ചവിട്ടി ശത്രുവിനെ കീഴ്പ്പെടുത്തുന്നതൊക്കെ ആക്ഷൻ സിനിമകളിൽ മാത്രമെന്ന് കരുതണ്ട. ജീവിലോകത്തുമുണ്ട് അത്തരത്തിലുള്ള വീരന്മാർ. കങ്കാരു എലികളിൽ ഗവേഷണം നടത്തി വന്ന ഒരു സംഘം ശാസ്ത്രജ്ഞന്മാരാണ് കായികാഭ്യാസികൾ നടത്തുന്ന രീതിയിലുള്ളനിഞ്ജ സ്റ്റൈൽ പ്രത്യാക്രമണത്തിൽ ഇക്കൂട്ടർ വിദഗ്ധരാണെന്ന് കണ്ടെത്തിയിരിക്കുന്നത്. കങ്കാരു എലികളിൽ ദീർഘകാലമായി നടത്തി വന്ന പഠനത്തിൽ ഈ എലികൾ ഒരിക്കൽ പോലും പാമ്പുകൾക്ക് ഇരയായില്ല എന്നതും ഗവേഷകർക്ക് അതിശയമായി. മിന്നൽ വേഗത്തിലാണ് പാമ്പുകൾ ഇരകളെ വായിലാക്കുക. എന്നാൽ കങ്കാരു എലികൾ അതിവിദഗ്ധമായി പാമ്പുകളിൽ നിന്ന് രക്ഷപ്പെടുന്നത് ശ്രദ്ധയിൽ പെട്ട ഗവേഷകർ ഈ വിഷയത്തിൽ കൂടുതൽ പഠനം നടത്തി. തുടർന്ന് കങ്കാരു എലികളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ സ്പീഡ് ക്യാമറകൾ സ്ഥാപിച്ചു. തുടർന്നാണ് അകത്താക്കാനെത്തുന്ന ശത്രുവിനെ ചവിട്ടിത്തുരത്തി രക്ഷപ്പെടുന്ന എലിയുടെ ദൃശ്യങ്ങൾ ഇവർക്ക് ലഭിച്ചത്. അതിവിദഗ്ധമായി തലയുടെ ഭാഗം പാമ്പിന്റെ വായ്ക്കുള്ളിൽ പെടാതെ പ്രതിപ്രവർത്തിക്കാൻ കങ്കാരു എലികൾക്ക് കഴിയുന്നു എന്ന് പഠനം തെളിയിക്കുന്നു. തങ്ങളുടെ നീണ്ട കാലുകൾ ഉപയോഗിച്ച് പാമ്പിന്റെ വായിൽ തൊഴിച്ചാണ് ഇവ രക്ഷപെടുന്നത്.നിർഭാഗ്യകരമായ, വിരലിലെണ്ണാവുന്ന അവസരങ്ങളിൽ മാത്രമാണ് ഇവ പാമ്പിനോ മൂങ്ങയ്ക്കോ ഇരയായിട്ടുള്ളത്. സ്വന്തം ശരീരത്തിനീളത്തിന്റെ അഞ്ചോ ആറോ മടങ്ങ് ഉയരത്തിൽ കങ്കാരു എലികൾക്ക് കുതിയ്ക്കാൻ കഴിയും. വലിപ്പമുള്ള ചെവികൾ കങ്കാരു എലികളെ രക്ഷപ്പെടലിന് സഹായിക്കുന്നുവെന്നാണ് ഗവേഷകർ കരുതുന്നത്. ശബ്ദമില്ലെങ്കിൽ പോലും ശത്രുക്കളുടെ അതി സൂക്ഷ്മചലനങ്ങൾ ഇവയ്ക്ക് തിരിച്ചറിയാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണം. അതാവണം ഇവയെ ശത്രു ആക്രമണത്തെ നേരിടാൻ സഹായിക്കുന്നതെന്ന് ഇവർ പറയുന്നു. കങ്കാരുവിന്റെതു പോലുള്ള കാലുകളും രൂപവും ഈ എലികളെ കുതിച്ചുചാട്ടത്തിന് സഹായിക്കുന്നു. Content Highlights: Ninja Rat Drop-Kicks Deadly Rattlesnake, Kangaroo Rat


from mathrubhumi.latestnews.rssfeed https://ift.tt/2JQLn2i
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages