മുംബൈ: ജനുവരി മുതൽ ശമ്പളം ലഭിക്കാത്തതിനെതുടർന്ന് ജെറ്റ് എയർവെയ്സിലെ പൈലറ്റുമാർ ഏപ്രിൽ ഒന്നുമുതൽ സമരത്തിന്. എയർലൈനിലെ എൻജിനിയർമാരും സമരത്തിൽ പങ്കെടുക്കുമെന്ന് മണികൺട്രോൾ റിപ്പോർട്ട് ചെയ്തു. ഡിസംബറിലെ ശമ്പളത്തിന്റെ ഭൂരിഭാഗവും ഇനിയും ലഭിക്കാനുണ്ടെന്നും ജനുവരി, ഫെബ്രുവരി മാസങ്ങളിലേതും ലഭിച്ചിട്ടില്ലെന്നും പൈലറ്റുമാർ പറയുന്നു. മാർച്ച് അവസാനത്തോടെ കമ്പനിക്ക് 1500 കോടി രൂപ ലഭിക്കുന്നതോടെ ശമ്പളം കുടിശികയോടുകൂടി കിട്ടുമെന്നാണ് പൈലറ്റുമാർ പ്രതീക്ഷിച്ചിരുന്നെതെങ്കിലും അതുണ്ടായില്ല. എസ്ബിഐയിൽനിന്ന് ലഭിക്കുമെന്ന് കരുതിയിരുന്ന പണം ലഭിക്കാതിരുന്നതിനാലാണ് ശമ്പളം കൊടുക്കാൻ കഴിയാതിരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
from mathrubhumi.latestnews.rssfeed https://ift.tt/2uBA5Vb
via
IFTTT
No comments:
Post a Comment