തീവ്രവാദി ആക്രമണഭീഷണി; തീരദേശം അതീവജാഗ്രതയിൽ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, March 2, 2019

തീവ്രവാദി ആക്രമണഭീഷണി; തീരദേശം അതീവജാഗ്രതയിൽ

കൊടുങ്ങല്ലൂർ: സംസ്ഥാനത്തെ തീരദേശത്ത് പോലീസും രഹസ്യാന്വേഷണവിഭാഗവും ജാഗ്രതയും സുരക്ഷയും കർശനമാക്കുന്നു. കടൽമാർഗം തീവ്രവാദികൾ നുഴഞ്ഞുകയറാനും ആക്രമിക്കാനും സാധ്യതയുണ്ടെന്ന കേന്ദ്ര ഇന്റലിജൻസ് വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടർന്നാണിത്. ഇതുസംബന്ധിച്ച് എറണാകുളം മേഖലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തീരദേശ പോലീസ് സ്റ്റേഷനുകളിലേക്കും ഫിഷറീസ് ഓഫീസുകൾക്കും അടിയന്തരസന്ദേശം നൽകിയിട്ടുണ്ട്. കടലിലൂടെ അന്തർവാഹിനികൾ വഴിയാണ് നുഴഞ്ഞുകയറ്റത്തിന് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ മത്സ്യബന്ധനത്തിനിറങ്ങുന്ന ബോട്ടുകളും വള്ളങ്ങളും തൊഴിലാളികളും അതീവജാഗ്രത പുലർത്തണം. അന്തർവാഹിനികൾക്ക് 25 മുതൽ 30 ദിവസം വരെ കടലിൽ തങ്ങുവാൻ സാധിക്കും. എന്നാൽ, ബാറ്ററി ചാർജിങ്ങിനുവേണ്ടി ഇവയ്ക്ക് സമുദ്രോപരിതലത്തിലേക്ക് ഉയർന്നുവരേണ്ടതുണ്ട്. ഈ സമയം അന്തർവാഹിനികളുടെ മുകൾഭാഗം ഒരു കുന്തമുനപോലെയാണ് സമുദ്രോപരിതലത്തിൽ ദൃശ്യമാവുക. ഇത്തരത്തിലുള്ള വസ്തുക്കൾ കാണുകയാണെങ്കിൽ അവയുടെ ജി.പി.എസ്. ഏരിയ സഹിതം മത്സ്യത്തൊഴിലാളികൾ അടിയന്തരമായി ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും എറണാകുളം മേഖലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ സർക്കുലറിൽ പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2HgNd9V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages