ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ്: ഡോക്ടർ ദമ്പതിമാരുടെ വീടുകളിൽ ക്രൈംബ്രാഞ്ച് റെയ്ഡ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, March 4, 2019

ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ്: ഡോക്ടർ ദമ്പതിമാരുടെ വീടുകളിൽ ക്രൈംബ്രാഞ്ച് റെയ്ഡ്

കൊച്ചി: ബ്യൂട്ടിപാർലർ വെടിവെപ്പ്കേസിൽ കൊല്ലത്തും കാസർകോടുംക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. പ്രതികൾക്ക് സഹായം ചെയ്തെന്ന് സംശയിക്കുന്ന ഡോക്ടറുടേയും ഭാര്യയുടേയും വീടുകളിലാണ് റെയ്ഡ് നടത്തിയത്. നടി ലീനാ മരിയപോളിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയതും പ്രതികൾക്ക് കൊച്ചിയിൽ താമസ സൗകര്യം ഒരുക്കിയതുംഇവരാണെന്നാണ്പോലീസ് സംശയിക്കുന്നത്. ഡിസംബർ 15 നായിരുന്നു കൊച്ചി ബ്യൂട്ടിപാർലർ വെടിവെയ്പ്പ് കേസ് ഉണ്ടായത്. എന്നാൽ അതിന് മുൻപ് തന്നെ രവി പൂജാരിയെന്ന അധോലോക കുറ്റവാളിയിൽ നിന്നും നടി ലീനാമരിയ പോളിന് 25 ലക്ഷം ആവശ്യപ്പെട്ടുള്ള ഭീഷണിയുണ്ടെന്നും വിവരം ലഭിച്ചിരുന്നു. എന്നാൽ അന്ന് ഈ വിവരം നൽകിയത് ഈ ഡോക്ടറായിരുന്നു. എന്നാൽ പിന്നീട് ഇയാൾ വ്യത്യസ്തമായാണ് പ്രതികരിച്ചത്.തുടർന്നാണ് ഇയാളിലേക്ക് വിശദമായ അന്വേഷണം നീളുന്നത്.അടുത്തദിവസം കേസിന്റെ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് റെയ്ഡ്. Content Highlights:BeautyParlour Shooting Case Crimebranch Ride in Kollam And Kasargod


from mathrubhumi.latestnews.rssfeed https://ift.tt/2HbASUd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages